Webdunia - Bharat's app for daily news and videos

Install App

മറുകുകൾ പറയും ആ രഹസ്യങ്ങൾ

മറുകുകൾ പറയും നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ

Webdunia
ചൊവ്വ, 22 മെയ് 2018 (11:00 IST)
മറുകുകൾ സൗന്ദര്യത്തിന്റെ രഹസ്യമാണെന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് അധികം ആരുംതന്നെ മറുകിന് വലിയ പ്രാധാന്യം നൽകാറില്ല. എന്നാൽ ഇവയ്‌ക്ക് നമ്മുടെ ജീവിതവുമായി വലിയ ബന്ധമുണ്ടെന്ന് ജ്യോതിശാസ്‌ത്രം പറയുന്നു. ശരീരത്തിന്റെ ഓരോ ഭാഗത്തുള്ള മറുകിനും ഓരോ പ്രത്യേകതയുണ്ടത്രേ. ചിലർ ശരീരത്തിലുണ്ടാകുന്ന കറുത്ത് കുത്തുകളെ മറുകെന്ന് പറയുന്നുണ്ട്. ജനിക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്തിൽ കാണപ്പെടുന്നതാണ് മറുകുകൾ ഇത് മരണം വരെ ശരീരത്ത് ഉണ്ടാകുകയും ചെയ്യും. ഇവ നമ്മുടെ സ്വഭാവസവിശേഷതകളും ഭാവിയുമെല്ലാം വെളിപ്പെടുത്താൻ സഹായിക്കുമെന്നാണ് ജ്യോതിശാസ്‌ത്രം പറയുന്നത്. ഓരോ മറുകിനും ഓരോ പ്രത്യേകതയുണ്ട്. അവ എന്താണെന്ന് നോക്കാം...
 
തലയിലെ മറുക്
 
തലയുടെ നെറുകെയിൽ വലത് ഭാഗത്ത് മറുകുള്ളവർ രാഷ്‌ട്രീയത്തിൽ മികച്ച ഭാവിയുള്ളവരാണെന്നാണ് ജ്യോതിശാസ്‌ത്രം പറയുന്നത്. പച്ചയോ ചുവപ്പോ മറുകുള്ളവർ മന്ത്രിയാകാൻ യോഗമുള്ളവരാണ്. ജീവിതത്തിൽ ഇവർക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും.
 
കഴുത്ത് 
 
സാധാരണയായി കഴുത്തിലെ മറുക് താലീയോഗത്തിനാണെന്ന് സ്‌ത്രീകളെ അപേക്ഷിച്ച് പൊതുവെ പറയാറുണ്ട്. എന്നാൽ ജ്യോതിഷ പറയുന്നത് കോപമധികമുള്ളവരും എപ്പോഴും വഴക്കുണ്ടാക്കുന്നവരുമാണ് കഴുത്തിന് പുറകിൽ മറുകുള്ളവർ എന്നാണ്. മുൻകഴുത്തിൽ മറുകുള്ളവർ മധുരമായ ശബ്ദത്തിനുടമകളും കലാപരമായ കഴിവുകൾ ഉള്ളവരുമായിരിക്കും. വിവാഹശേഷം ഇവരുടെ  ജീവിതം സുഖകരമായിരിക്കും.
 
നെറ്റിത്തടം 
 
നെറ്റിത്തടത്തിലെ, വലതുവശത്തെ മറുക് ധനത്തെ സൂചിപ്പിക്കുന്നു. സമൂഹത്തിൽ നല്ലപേരുള്ള ഇവർ ധനവാന്മാരുമായിരിക്കും. എന്നാൽ നെറ്റിത്തടത്തിൽ ഇടതു ഭാഗത്തു മറുകുള്ളവർ സ്വാർത്ഥരും മറ്റുള്ളവരോട് ദയാവായ്പോടെ പെരുമാറാത്തവരുമായിരിക്കും. മറ്റുള്ളവരിൽ നിന്ന് യാതൊരു ബഹുമാനവും ഇയാൾക്ക് ലഭിക്കുകയില്ല. 
 
നെറ്റിക്കിരുവശവും 
 
നെറ്റിയുടെ വലതു വശത്തു മറുകുള്ളവർ ചെറുപ്രായത്തിൽ തന്നെ വിവാഹിതരാകുകയും സുന്ദരിയായ ഭാര്യയെ സ്വന്തമാക്കുന്നവരുമായിരിക്കും. വിവാഹവും ധനവും അപ്രതീക്ഷിതമായി കൈവരുന്നവരാണ് നെറ്റിയുടെ ഇടതുവശത്തു മറുകുള്ളവർ. ബിസിനസിൽ ഇവർക്ക് നഷ്ടം സംഭവിക്കാൻ സാധ്യത കൂടുതലാണ്.
 
ചുണ്ടുകൾ
 
മുകൾ ചുണ്ടിൽ മറുകുള്ളവർ എല്ലാവരും ഇഷ്‌ടപ്പെടുന്നവരായിരിക്കും. സ്ത്രീകളോടും ആഡംബര വസ്തുക്കളോടും അതീവ താല്പര്യമുള്ളവരായിരിക്കും. കീഴ്ചുണ്ടിൽ മറുകുള്ളവർ നല്ല ഭക്ഷണത്തോട് താല്പര്യമുള്ളവരായിരിക്കും.
 
കൺപോളകൾ 
 
വലതുഭാഗത്തെ കൺപോളയിലെ മറുക് ധനത്തെയാണ് സൂചിപ്പിക്കുന്നു. സ്വയം വലിയവനാണെന്ന ഒരു തോന്നലുള്ളവരാണ് ഇവർ. ഇടതുഭാഗത്തു മറുകുള്ളവർ വളരെ സാധാരണമായ ജീവിതം നയിക്കുന്നവരായിരിക്കും. ഇക്കൂട്ടർക്ക് പണത്തിനു അപര്യാപ്തത അനുഭവപ്പെടാറുണ്ട്.
 
കണ്ണുകൾ 
 
ഇടതു കണ്ണിൽ മറുള്ളവർ ഒരു അഹങ്കാരിയും പരസ്ത്രീബന്ധത്തിലേർപ്പെടുന്നവനുമായിരിക്കും. വലതുകണ്ണിൽ മറുകുള്ളവർ എളുപ്പത്തിൽ ധനം സമ്പാദിക്കുന്നവരാണ്.
 
മൂക്ക് 
 
മുൻകോപം കൂടുതലുള്ളവരും പെട്ടെന്ന് ചിന്തിക്കുന്നവരുമായിരിക്കും ഇവർ. മൂക്കിന്റെ വലതുഭാഗത്താണ് മറുകെങ്കിൽ, ചെറിയ പരിശ്രമം കൊണ്ട് പെട്ടെന്ന് ധനം സമ്പാദിക്കാനാകും. ഇടതു ഭാഗത്തെ മറുക്, മോശം ഫലങ്ങളാണ് നൽകുക.
 
ചെവികൾ 
 
ചെവികളിൽ മറുക് ആഡംബരത്തെ സൂചിപ്പിക്കുന്നതാണ്. ധൈര്യശാലികളായിരിക്കും . ചെവിയുടെ പിൻഭാഗത്ത് മറുകുള്ളവർ, ആചാരങ്ങൾ അതേപടി പാലിക്കുന്നവരും ഉയർന്ന കുടുംബത്തിൽ നിന്ന് പങ്കാളിയെ സ്വന്തമാക്കാനുള്ള യോഗമുള്ളവരുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

അടുത്ത ലേഖനം
Show comments