Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ഗജകേസരിയോഗം?; ഇതിനു ആനയുമായി ബന്ധമുണ്ടോ ?

എന്താണ് ഗജകേസരിയോഗം?; ഇതിനു ആനയുമായി ബന്ധമുണ്ടോ ?

എന്താണ് ഗജകേസരിയോഗം?; ഇതിനു ആനയുമായി ബന്ധമുണ്ടോ ?
, തിങ്കള്‍, 21 മെയ് 2018 (15:31 IST)
സിനിമകളിലും മറ്റും കേട്ടു പഴക്കമുള്ള വാക്കാണ് ഗജകേസരിയോഗം. എന്നാല്‍ എന്താണ് ഈ വാക്കില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യമെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. വലിയ സൌഭാഗ്യങ്ങള്‍ തേടിയെത്തുന്നതിനെയാണ്
ഗജകേസരിയോഗം എന്നു പറയുന്നതെന്നാണ് വിശ്വാസം.

വ്യാഴവും ചന്ദ്രനും ഒന്നിച്ചോ പരസ്പര കേന്ദ്രത്തിലോ നിന്നാലാണ് ജാതകത്തില്‍ ഗജകേസരിയോഗമുണ്ടെന്ന് ആചാര്യന്മാര്‍ പറയുന്നത്. ഇത്തരക്കാര്‍ക്ക് പ്രശ്‌നങ്ങളെ തന്ത്രപരമായ ബുദ്ധികൊണ്ട് കൈകാര്യം ചെയ്യുകയും അതുവഴി ജീവിത വിജയം നേടാനും കഴിയും.

ഗജകേസരിയോഗമുള്ളവര്‍ മനസിനെ നിയന്ത്രിക്കാന്‍ മിടുക്കന്മാരാകും. ഇവരുടെ മനസിന് ആനയുടെ വലുപ്പമുണ്ടെന്നും സിംഹമാകുന്ന ബിദ്ധി കൊണ്ട് അതിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നുമാണ് ഗ്രന്ഥങ്ങളില്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാസ്‌തു ശാസ്‌ത്രം പറയും ഗൃഹാരംഭത്തിന് അനുയോജ്യമായ ദിവസങ്ങൾ