Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാസ്‌തു ശാസ്‌ത്രം പറയും ഗൃഹാരംഭത്തിന് അനുയോജ്യമായ ദിവസങ്ങൾ

ഗൃഹാരംഭത്തിന് അനുയോജ്യമായ ദിവസങ്ങൾ

വാസ്‌തു ശാസ്‌ത്രം പറയും ഗൃഹാരംഭത്തിന് അനുയോജ്യമായ ദിവസങ്ങൾ
, തിങ്കള്‍, 21 മെയ് 2018 (11:51 IST)
എല്ലാ ശുഭകാര്യങ്ങൾക്കും സമയം നോക്കുന്നവരാണ് നമ്മൾ. ഏറ്റവും പ്രധാനമായി നോക്കുന്നത് വീടിന്റെ ആവശ്യങ്ങൾക്കാണ്. ഒരു വീടുപണിയാൻ മനസ്സിൽ ആഗ്രഹിക്കുന്നത് മുതൽ അങ്ങോട്ട് എല്ലാത്തിനും ശഭ സമയം ആണ് നോക്കുക. ഗൃഹ നിർമ്മാണത്തിന് അനുയോജ്യമായ മാസങ്ങൾ, ദിനങ്ങൾ, നാളുകൾ എന്നിവ വാസ്‌തു ശാസ്‌ത്രത്തിൽ വ്യക്തമായി പറയുന്നുണ്ട്.
 
വീടുവയ്‌ക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി കുറ്റിയടിക്കുക എന്നതാണ് ആദ്യ കടമ്പ. എന്നാൽ കുറ്റിയടിക്കൽ ഗൃഹാരഭം അല്ല. ഉത്തമ ദിവസം നോക്കി കല്ലിടുന്നതിനെയാണ് ഗൃഹാരംഭം എന്ന് പറയുന്നത്. ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ നക്ഷത്രത്തിന് യോജിച്ച മുഹൂർത്തത്തിൽ വേണം ഗൃഹനിർമ്മാണം ആരംഭിക്കാൻ.
 
കിഴക്ക് ദർശനമായി വരുന്ന വീടിന്റെ നിർമ്മാണം കുംഭത്തിലോ ചിങ്ങത്തിലോ ആരംഭിക്കുന്നതാണ് ഉത്തമം. ഇത് ധനസമൃദ്ധിക്ക് കാരണമാകുമെന്നാണ് വിശ്വാസം. തെക്ക് ദര്‍ശനമായുള്ള ഗൃഹനിർമാണാരംഭത്തിന് ഇടവവും വൃശ്ചികവും നല്ലതാണ്, ഇത് സുഖസമൃദ്ധമായ ജീവിതം പ്രദാനം ചെയ്യുന്നു. പടിഞ്ഞാറ് ദര്‍ശനമായുള്ള  ഗൃഹങ്ങൾ മകരമാസത്തിലാരംഭിക്കുന്നത്‌ ഉത്തമമാണ്. വടക്കു ദര്‍ശനമായി വരുന്നവ തുലാത്തിലോ മേടത്തിലോ ആരംഭിക്കുന്നതാണ് നല്ലത്. കോൺ മാസങ്ങളായ മീനം,മിഥുനം ,കന്നി,ധനു എന്നിവ ഗൃഹാരംഭത്തിന് യോജ്യമല്ല. ദിവസങ്ങളില്‍ ഞായർ‍, ചൊവ്വ, ശനി എന്നീ ദിവസങ്ങൾ ഗൃഹാരംഭത്തിന് ഒഴിവാക്കുക. തിങ്കളാഴ്ച വീടുപണി തുടങ്ങിയാല്‍ സർവ ഐശ്വര്യങ്ങളുമുണ്ടാകും. ഗൃഹനിർമ്മാണം ബുധൻ, വ്യാഴം ,വെള്ളി എന്നീ ദിനങ്ങളിൽ തുടങ്ങിയാല്‍ സമ്പത്ത് വര്‍ദ്ധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂവളത്തിന്റെ ഇലയും പരമശിവനും തമ്മില്‍ എന്താണ് ബന്ധം ?