Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ഒരു കാര്യം മനസ്സില്‍ വെച്ച് ആകാരവടിവുള്ള സ്ത്രീയെ വിവാഹം കഴിച്ചാല്‍? - ജ്യോതിഷം വഴികാട്ടും

കിടപ്പറയില്‍ അവള്‍ ‘കേമിയാ’ണോയെന്ന് ജ്യോതിഷം പറയും

ആ ഒരു കാര്യം മനസ്സില്‍ വെച്ച് ആകാരവടിവുള്ള സ്ത്രീയെ വിവാഹം കഴിച്ചാല്‍? - ജ്യോതിഷം വഴികാട്ടും
, തിങ്കള്‍, 9 ഏപ്രില്‍ 2018 (13:10 IST)
സന്തോഷകരമായ ജീവിതത്തിന് ജ്യോതിഷവും വിശ്വാസവും വളരെ വലിയ പങ്കാണ് വഹിക്കുന്നത്. മനുഷ്യന്‍റെ ലൈംഗിക അഭിനിവേശവും ലൈംഗിക ശേഷിയും പൂര്‍ണമായും ശരീരബദ്ധമല്ല. പുറമേ കാണുന്നതല്ല ഉള്ളിലുള്ളതെന്ന് വേണമെങ്കില്‍ പറയാം.
 
പുറം‌മേനിയില്‍ പുളകിതരായി വിവാഹം കഴിക്കുന്നവര്‍ക്ക് ജീവിതം ആഴത്തിലുള്ളതാണെന്ന് മനസ്സിലാകുമ്പോള്‍ സുഖകരമായ കുടുംബജീവിതം നയിക്കാന്‍ സാധിച്ചെന്ന് വരാറില്ല. വലിയ മാംസപേശിയും തടിമിടുക്കും ഉള്ള പുരുഷന്‍ ലൈംഗിക പ്രവര്‍ത്തികളില്‍ കേമനായിക്കൊള്ളണം എന്നില്ല. 
 
അതുപോലെ തന്നെയാണ് സ്ത്രീയുടേയും സ്ഥിതി. ആകാര വടിവും ആകര്‍ഷണീയതയും ഉള്ള പല സ്ത്രീകളും ലൈംഗിക വൃത്തിയില്‍ തികഞ്ഞ പരാജയം ആവുന്ന അനുഭവങ്ങള്‍ ഏറെയാണ്. 
 
വളര്‍ന്ന് വന്ന സാഹചര്യം, മാനസികാരോഗ്യം, മാനസികാഘാതം, അസുഖങ്ങള്‍, ഭയം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ലൈംഗിക തൃഷ്ണയേയും ലൈംഗിക സ്വഭാവങ്ങളേയും ലൈംഗിക ശേഷിയേയും ഗണ്യമായി സ്വാധീനിക്കും എന്ന് നമുക്കറിയാം. 
 
എന്നാല്‍ ലൈംഗികതയെ നിയന്ത്രിക്കുന്ന മറ്റൊരു പ്രധാന ഘടകം ജന്‍‌മത്തിലൂടെ നമുക്ക് വിധിക്കപ്പെട്ട കഴിവുകളാണ്. വ്യക്തമായി പറഞ്ഞാല്‍ ജ്യോതിഷം. ലൈംഗികതയില്‍ ജ്യോതിഷത്തിന് ഉള്ള പങ്ക് ചെറുതല്ല. 
 
നമ്മുടെ ജന്‍‌മ നക്ഷത്രവും ഗ്രഹനിലയുമെല്ലാം ലൈംഗിക ചോദനയേയും ലൈംഗിക ശേമുഷിയേയും പരസ്പര ആകര്‍ഷണത്വത്തേയും സെക്സിനോടുള്ള സമീപനത്തെയും എല്ലാം സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നുവേണം അനുമാനിക്കാന്‍. 
 
ഉദാഹരണത്തിന് ഒരു പുരുഷന്‍ ജളനാണോ കാമാര്‍ത്തനാണോ ഷണ്ഡനാണോ ജാരനാണോ ആസക്തിമൂലം നശിക്കുന്നവനാണോ ഗുഹ്യരോഗിയാണോ എന്നീ കാര്യങ്ങള്‍ അറിയാന്‍ അയാളുടെ ജാതകം ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി. 
 
പുരുഷ ജാതകത്തില്‍ സ്വക്ഷേത്രത്തില്‍ നില്‍ക്കുന്ന വ്യാഴനെ ചന്ദ്രന്‍ നോക്കുകയാണെങ്കിലോ കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന വ്യാഴത്തെ ശുക്രന്‍ നോക്കുകയാണെങ്കിലോ അയാള്‍ക്ക് യഥേഷ്ടം ലൈംഗിക സുഖം അനുഭവിക്കാന്‍ ആവുമെന്നാണ് മനസിലാക്കേണ്ടത്. 
 
സ്ത്രീ ജാതകത്തില്‍ കുംഭ ലഗ്നത്തിന്‍റെ എട്ടാം അംശകത്തിലാണ് ജനനം എങ്കില്‍ അവള്‍ സദാ കാമാതുരയായിരിക്കും. 
 
എന്നാല്‍ ശനിയുടെയോ കുജന്‍റെയോ രാശിയിലോ അംശകത്തിലോ ശുക്ര ചന്ദ്രന്‍‌മാരോട് ചേര്‍ന്ന് പാപഗ്രഹം നില്‍ക്കുകയാണ് എങ്കില്‍ അവള്‍ കാമാര്‍ത്തയും വ്യഭിചാരിണിയും വാര്‍ദ്ധക്യമായാലും കാമാസക്തി തീരാത്തവളും ആയിരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിഥ്വി എന്ന് ഭൂമിയെ വിളിക്കാൻ കാരണമെന്ത് ?