Article Articles Astrology Malayalam %e0%b4%9a%e0%b5%8b%e0%b4%a4%e0%b4%bf 2008 %e0%b4%8e%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86 107122700104_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോതി : 2008 എങ്ങനെ ?

ചോതി : 2008 വാര്‍ഷികഫലം ജ്യോതിഷം
മുന്‍‌കരുതലുകളും ജാഗ്രതയും പാലിക്കേണ്ടിവരുന്ന വര്‍ഷമാണ് ചോതി നക്ഷത്തില്‍ ജനിച്ചവര്‍ക്ക് 2008. ജോലിയുമായി ബന്ധപ്പെട്ട സ്ഥലമാറ്റത്തിനു സാധ്യത. ദമ്പതികള്‍ക്കിടയില്‍ ചില്ലറ സ്വരച്ചേര്‍ച്ചകള്‍ ഉണ്ടാവും. മാതാപിതാക്കളുമായി ഒത്തുപോവുന്നത് ഉത്തമം. കഠിന പ്രവൃത്തികള്‍ ആരോഗ്യ നില തകരാറിലാക്കിയേക്കും.

പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നത് വിജയിക്കുമെങ്കിലും മുന്‍‌കരുതലുകള്‍ എടുക്കുന്നത് അനാവശ്യ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഉപകരിക്കും. വ്യാപാര വ്യസായ രംഗത്തെ മുന്നേറ്റം സാമ്പത്തിക സ്ഥിതി മെച്ചമാക്കും. അയല്‍ക്കാരുമായി പിണങ്ങാനിടവരാതെ സൂക്ഷിക്കുക. മിതമായ സംഭാഷണം പലപ്പോഴും മെച്ചമുണ്ടാക്കും.

അമിത ചെലവ് ഒഴിവാക്കാന്‍ ശ്രമിക്കുക. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതും ഉത്തമം. ആത്മീയ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തും.


Share this Story:

Follow Webdunia malayalam