കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്‌നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
ചിന്തയിലും പ്രവര്‍ത്തിയിലും കുംഭ രാശിക്കാര്‍ കളങ്കമേശാത്തവനും സങ്കല്‍പ്പ സൃഷ്ടിയില്‍ തല്‍പ്പരരും പുരോഗമന ചിന്താഗതിയുള്ളവരും വ്യവസ്ഥാപിത ചട്ടങ്ങളെ മറികടക്കുന്നവരും ആയിരിക്കും. ഇവര്‍ക്ക് ഒട്ടനവധി സുഹൃത്തുക്കളുണ്ടായിരിക്കും. മികച്ച വ്യക്തിത്വം, കറയറ്റതുമായ കാഴ്പ്പാട്, സംഭാഷണം എന്നിവ മൂലം പോകുന്നിടത്തെല്ലാം അയാള്‍ തന്നെക്കുറിച്ച് മങ്ങാത്ത പ്രതിഛായ ഉണ്ടാക്കികൊണ്ടിരിക്കും.