Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടവരാശിക്കാരുടെ സ്‌നേഹബന്ധങ്ങളും ദാമ്പത്യജീവിതവും ഇങ്ങനെയായിരിക്കും

ഇടവരാശിക്കാരുടെ സ്‌നേഹബന്ധങ്ങളും ദാമ്പത്യജീവിതവും ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 3 മെയ് 2023 (16:00 IST)
ചര്‍ച്ചയിലൂടെ കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുക്കുന്നവരായിരിക്കും ഇടവരാശിയിലുള്ളവര്‍. അതിനാല്‍ ഒരു ഇടനിലക്കാരനെന്ന നിലയിലും സുഹൃത്തെന്ന നിലയിലുമാവും ഇവര്‍ ഏറെ അംഗീകരിക്കപ്പെടുക. ബന്ധങ്ങളില്‍ വിശ്വസ്തരായിരിക്കും ഇവര്‍.
 
ഇടവ രാശിക്കാരുടെ കുടുംബജീവിതം സമാധാനപരവും മാതൃകാപരവും ആയിരിക്കും. മക്കളെക്കൊണ്ട് ഇവര്‍ക്ക് സമാധാനം ലഭിക്കുമെങ്കിലും മക്കളുടെ ഭാവിജീവിതം സംബന്ധിച്ച് ദുഃഖങ്ങള്‍ അനുഭവിക്കാനിടയുണ്ട്. ദാമ്പത്യം മൂലവും പങ്കാളി മൂലവും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ യോഗമുണ്ട്. സ്വാര്‍ത്ഥത ബന്ധങ്ങളില്‍ താല്‍ക്കാലിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെങ്കിലും പൊതുവേ വിവാഹജീവിതത്തില്‍ മറ്റ് ബുദ്ധിമുണ്ടുകള്‍ ഉണ്ടാവില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ഥാനം തെറ്റിയ തുളസിത്തറകള്‍ വീടിന് ദോഷകരമാണ്!