Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

Astrology Malayalam

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 4 ജനുവരി 2024 (15:20 IST)
സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത് അപമാനം. രാഷ്ട്രീയക്കാര്‍ക്ക് അഭിമാനകരമായ നേട്ടം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. കേസുകള്‍ അനുകൂലമാകും. ഉദ്യോഗ സംബന്ധമായി വിവാദം ഉണ്ടാകും. വിദ്യാസംബന്ധമായ തടസ്സം മാറും. ഗൃഹ നിര്‍മ്മാണത്തിലെ തടസ്സംമാറും. ശ്രദ്ധേയമായ പുരസ്‌കാരം ലഭിക്കും. വാഹനസംബന്ധമായ കേസുകളില്‍ അനുകൂല തീരുമാനം. മുന്‍ കോപം, ഉറക്കമില്ലായ്മ എന്നിവ ഫലം. 
 
കഠിനമായ പ്രവര്‍ത്തികളിലൂടെ ജീവിത ലക്ഷ്യം തേടാനുള്ള ശ്രമം സഫലമാകും. കരാറുകളില്‍ ഏര്‍പ്പെടുന്നതിന് മുന്‍പായി രണ്ടുവട്ടം ആലോചിക്കുന്നത് നന്ന്. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യ നില പൊതുവേ മെച്ചമായിരിക്കും. കുടുംബാംഗങ്ങളുമായി അനാവശ്യ കാര്യങ്ങളില്‍ ചെറിയ തോതിലുള്ള കലഹത്തിന് സാധ്യതയുണ്ട്. അതിഥികളുടെ വരവുകാരണം ധനാഗമന മാര്‍ഗ്ഗങ്ങള്‍ കൂടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകരവിളക്ക് മഹോത്സവം: സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു