Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ രാശിക്കാര്‍ ആരോഗ്യദൃഢഗാത്രരായിരിക്കും

ഈ രാശിക്കാര്‍ ആരോഗ്യദൃഢഗാത്രരായിരിക്കും

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 5 ഡിസം‌ബര്‍ 2024 (21:23 IST)
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും. 
 
ക്ഷമ, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയുള്ളതിനാല്‍ ഇവര്‍ക്ക് തികഞ്ഞ ദീര്‍ഘ വീക്ഷണമാവും ഉണ്ടാവുക. സമചിത്തതയാര്‍ന്ന ഇവരുടെ സ്വഭാവം ആഢംബരം ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.
 
മകര രാശിയിലുള്ളവര്‍ സ്‌നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ആഗ്രഹിക്കുന്നവര്‍ ആയിരിക്കും. അതിനായി എന്തും ചെയ്യാന്‍ ഇവര്‍ ഒരുങ്ങിയിരിക്കും. പ്രശംസയിലൂടെ ആര്‍ക്കും ഇവരെ കീഴ്‌പ്പെടുത്താനോ സുഹൃത്ത്ബന്ധം സ്ഥാപിക്കാനോ കഴിയും. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ അങ്ങേയറ്റം ജാഗ്രതയുള്ളവരായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ? ജ്യോതി ശാസ്ത്രപ്രകാരം ഈ അസുഖങ്ങള്‍ വരാന്‍ സാധ്യതയേറെ