പുരാതന പാരമ്പര്യങ്ങളില്‍ അടിയുറച്ചിരിക്കുന്ന ഹിന്ദു ആചാരങ്ങള്‍ ഒറ്റനോട്ടത്തില്‍ തികച്ചും ആത്മീയമായി തോന്നിയേക്കാം. എന്നിരുന്നാലും, ഈ രീതികളില്‍ പലതും ശാസ്ത്രീയ പ്രാധാന്യം ഉള്‍ക്കൊള്ളുന്നവയാണ്. അതില്‍ ആദ്യത്തേത് നമസ്‌തേ പറയുന്നതാണ്. ഇത്തരത്തില്‍ പരസ്പരം അഭിസംബോധന ചെയ്യുമ്പോള്‍ ഒരാള്‍ മറ്റൊരു വ്യക്തിയെ സ്പര്‍ശിക്കാറില്ല. ഇത് സ്പര്‍ശനത്തിലൂടെയുണ്ടാകുന്ന രോഗവ്യാപനത്തെ തടയുന്നു. ദീപം കൊളുത്തുന്നതാണ് മറ്റൊരാചാരം.
ഇത് നല്ല ശാന്തമായൊരു അന്തരീക്ഷം പ്രധാനം ചെയ്യുന്നു. മറ്റൊന്ന് നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതാണ്. ഇത്തരത്തില്‍ ചന്ദനം പോലുള്ള തണുത്ത വസ്തുക്കള്‍ നെറ്റിയില്‍ ചാര്‍ത്തുന്നത് ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ പ്രദാനം ചെയ്യും. മറ്റൊന്ന് വൃതം നോക്കുന്നതാണ്. വ്രതം എടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദഹനപ്രക്രിയയ്ക്കും ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും.
ചെമ്പു പാത്രങ്ങളില്‍ വെള്ളം കുടിക്കുന്നത് ഹൈന്ദവാചാരപ്രകാരമുള്ള ഒരു കാര്യമാണ്. ചെമ്പുപാത്രങ്ങള്‍ക്ക് ആന്റിമൈക്രോബിയല്‍ ഗുണങ്ങളുണ്ട്. അതുപോലെതന്നെ ആല്‍മരം പോലുള്ള വൃക്ഷങ്ങളെ പ്രദിക്ഷണം വയ്ക്കുന്നതു വഴി ധാരാളം ശുദ്ധ വായു ലഭിക്കുന്നു.