Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറുമൊരു കാട്ടുചെടി മാത്രമല്ല ആടലോടകം... പിന്നെയോ ?

ആടലോടകത്തെ അറിയുക

വെറുമൊരു കാട്ടുചെടി മാത്രമല്ല ആടലോടകം... പിന്നെയോ ?
, ബുധന്‍, 14 ജൂണ്‍ 2017 (14:32 IST)
കേരളത്തിലെ മിക്ക വീടുകളിലും സുലഭമായി കണ്ടുവരുന്ന ഒരു ചെടിയാണ് ആടലോടകം. കേരളീയര്‍ അറിഞ്ഞോ അറിയാതെയോ ഇതിനെ ഒരു വേലിച്ചെടിയായെങ്കിലും വളര്‍ത്തിപ്പോന്നിരുന്നു. എന്നാന്‍ ഇന്ന് ആടലോടകം എന്ന ചെടിതന്നെ വീടുകളില്‍ കാണാതായ അവസ്ഥയാണുള്ളത്. പുതിയ തലമുറക്ക് ആടലോടകത്തെ അറിയുമോ എന്ന കാര്യം തന്നെ സംശയമാണ്.
 
എന്നാല്‍ എല്ലാവരും ആടലോടകത്തെ അറിഞ്ഞേ മതിയാവൂ. എന്തോ ചില ഔഷധഗുണമുള്ള ഒരു കാട്ടുചെടി മാത്രമല്ല ഇത്. ആധുനിക കാലത്തെ പുതിയ പല രോഗങ്ങല്‍ക്കും ശാന്തി നല്‍കാന്‍ ഇതിനു കഴിയും. മുമ്പൊക്കെ ചുമയും കഫക്കെട്ടും തടയാനാണ് ആടലോടകം ഉപയോഗിച്ചിരുന്നത്. ഇല ഉണക്കിപ്പൊടിച്ച് ശര്‍ക്കരയോ തേനോ ചേര്‍ത്ത് കുഴച്ച് കഴിക്കും. ഇതിലൂടെ എത്ര വലിയ കഫക്കെട്ടും മാറും. 
 
രക്തസ്രാവം, അലര്‍ജി, വയറിളക്കം, വയറുകടി, ബ്രൊങ്കൈറ്റീസ്, ചുഴലി, ഛര്‍ദ്ദി പനി, നീര്‍ക്കെട്ട്, പ്രാണിശല്യം, ഹിസ്റ്റീരിയ, വാത വേദന, ത്വക്ക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍ എന്നിങ്ങനെ ആടലോടകം ഫലപ്രദമല്ലത്ത ഒരു രോഗവുമില്ല. ആടലോടകത്തിന്റെ ഇല വാട്ടി പിഴിഞ്ഞ നീരില്‍ അല്‍പം തേനും കൂടി ചേര്‍ത്ത് രോഗിക്കു നല്‍കിയാല്‍ എല്ലാവിധ രക്തസ്രാവങ്ങളും നില്‍ക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്കൊരവാര്‍ഡും വേണ്ടെന്ന് ടി പത്മനാഭന്‍ പറഞ്ഞു, ആരോഗ്യം മോശമാണെന്ന് എംടിയും - ഇവരെ ഒരുമിപ്പിച്ച മാജിക്കിനെപ്പറ്റി പെരുമ്പടവം പറയുന്നു!