Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതത്തിൽ ഒപ്പം കൂടി,കരിയറിലും: ഒന്നിച്ച് സിവിൽ സർവീസ് റാങ്ക് സ്വന്തമാക്കി ദമ്പതികൾ

Civil service
, ബുധന്‍, 24 മെയ് 2023 (12:36 IST)
സിവില്‍ സര്‍വീസ് പരീക്ഷയില്‍ യുവദമ്പതികള്‍ക്ക് റാങ്ക് നേട്ടം. ഭാര്യ 172ആം റാങ്ക് സ്വന്തമാക്കിയപ്പോള്‍ 233ആം റാങ്കാണ് ഭര്‍ത്താവ് നേടിയത്. ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമല്‍ ചൂനാട്ടു മഞ്ജീരത്തില്‍ ഡോ എം നന്ദഗോപനും(30) ഭാര്യ തിരുവല്ല മുത്തൂര്‍ ഗോവിന്ദ് നിവാസില്‍ മാളവിക ജി നായരുമാണ്(28) അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.
 
നന്ദഗോപന്റെ ആറാമത്തെയും അവസാനത്തെയും ശ്രമമായിരുന്നു ഇത്. അതേസമയം മാളവിക ഇത് അഞ്ചാം തവണയാണ് പരീക്ഷ എഴുതുന്നത്. 2020ല്‍ മാളവിക 118ആം റാങ്ക് നേടിയിരുന്നു. റവന്യൂ സര്‍വീസില്‍ മംഗളുരുവില്‍ ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണറായി ജോലി ചെയ്യുകയാണ്. ബിടെക് കഴിഞ്ഞ ശേഷമായിരുന്നു സിവില്‍ സര്‍വീസിന് മാളവിക ശ്രമിച്ചത്. നന്ദഗോപന്‍ പത്തനംതിട്ട ജില്ലാ മാനസികാരോഗ്യം പരിപാടിയില്‍ ഡോക്ടറാണ്. 2020ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ശേഷം ഇരുവരും ഒന്നിച്ചായിരുന്നു സിവില്‍ സര്‍വീസിനായി പഠനം നടത്തിയിരുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു, വീണ്ടു 45,000ലെത്തി