Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചര്‍ച്ചകള്‍ പരാജയം: അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

ചര്‍ച്ചകള്‍ പരാജയം: അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 24 മെയ് 2023 (12:03 IST)
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി ആന്റണി രാജു അറിയിച്ചതെന്നും കൃത്യമായ മറുപടി ഒന്നിനും നല്‍കിയില്ലെന്നും ബസുടമകള്‍ പറഞ്ഞു.
 
വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കുന്നതില്‍ പ്രായപരിധി കൊണ്ടുവരണം. മിനിമം കണ്‍സഷന്‍ 5 രൂപയാക്കണം, കണ്‍സഷന്‍ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് നിലനിര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസുടമകള്‍ മുന്നോട്ട് വെക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Lottery Vishu Bumper 2023 Live Updates: 12 കോടി ആര്‍ക്ക്? വിഷു ബംപര്‍ നറുക്കെടുപ്പ് ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക