Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിആർപിഎഫ് റിക്രൂട്ട്മെൻ്റ് 2023: വിജ്ഞാപനം പുറത്തിറങ്ങി, ഒഴിവുകൾ ശമ്പളം അറിയേണ്ടതെല്ലാം

സിആർപിഎഫ് റിക്രൂട്ട്മെൻ്റ് 2023: വിജ്ഞാപനം പുറത്തിറങ്ങി, ഒഴിവുകൾ ശമ്പളം അറിയേണ്ടതെല്ലാം
, വെള്ളി, 17 മാര്‍ച്ച് 2023 (14:14 IST)
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് കോൺസ്റ്റബിൾ(ടെക്നിക്കൽ,ട്രേഡ്മാൻ) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻ്റ് വിജ്ഞാപനം പുറത്തിറക്കി. 9,000ത്തിലധികം തസ്തികകളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ നടപടികൾ മാർച്ച് 27ന് ആരംഭിക്കും. ഏപ്രിൽ 24നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി.
 
ഉദ്യോഗാർഥികൾക്ക് crpf.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. 2023 ജൂലൈ ഒന്നിനും 13നും ഇടയിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. ജൂൺ 20ന് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ലഭ്യമാകും
 
ഒഴിവുകൾ ഇങ്ങനെ
 
പുരുഷന്മാർ: 9105 ഒഴിവുകൾ
സ്ത്രീകൾ: 107
ഡ്രൈവർ: 2372
മോട്ടോർ മെക്കാനിക്: 544
കോബ്ലർ: 151
മരപ്പണിക്കാർ: 139
തയ്യൽക്കാർ: 242
ബ്രാസ് ബാൻഡ്: 172
പൈപ്പ് ബാൻഡ്: 51
ബഗ്ലർ: 1340
ഗാർഡ്നർ:92
പെയിൻ്റർ: 56
കുക്ക്: 2475
ബാർബർ: 303
ഹെയർ ഡ്രസ്സർ: 1
വാഷർമാൻ: 406
സഫായി കരംചാരി: 824
പ്ലംബർ: 1
മേസൺ: 6
ഇലക്ടീഷ്യൻ: 4
 
പേ സ്കെയിൽ: പെ ലെവൽ 3 (21,700-69100)
 
തിരെഞ്ഞെടുപ്പ് മാനദണ്ഡം: ഓൺലൈൻ ഡിബിടി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്.ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്,ട്രേഡ് ടെസ്റ്റ്,വൈദ്യ പരിശോധന, അന്തൈമ മെറിറ്റ് ലിസ്റ്റ്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വട്ടപ്പാറ വളവില്‍ ചാലക്കുടിയിലേക്ക് സവാള കയറ്റി വന്ന ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു