Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇ-ശ്രം രജിസ്ട്രേഷൻ: ഓൺലൈൻ രജിസ്ട്രേഷൻ തീയതി ജൂലൈ 31ലേക്ക് നീട്ടി

ഇ-ശ്രം രജിസ്ട്രേഷൻ: ഓൺലൈൻ രജിസ്ട്രേഷൻ തീയതി ജൂലൈ 31ലേക്ക് നീട്ടി
, ബുധന്‍, 20 ജൂലൈ 2022 (19:39 IST)
കേരള ഈറ്റ, കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികൾക്കുള്ള ഇ-ശ്രം പോർട്ടൽ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ജൂലൈ 31ലേക്ക് നീട്ടി. ഇൻകം റ്റാക്സ് അടയ്ക്കാൻ സാധ്യതയില്ലാത്തതും പിഎഫ്,ഇഎസ്ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തതുമായ അസംഘടിത തൊഴിലാളികൾക്കായാണ് ഇ-ശ്രം രജിസ്ട്രേഷൻ.
 
ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവയുള്ള തൊഴിലാളികൾക്ക് സ്വന്തമായി പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ അക്ഷയ വഴി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. register.eshram.gov.in എന്ന പോർട്ടലിൽ ആണ് രജിസ്‌ട്രേഷൻ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുന്നതിന് ഇനി ഒരു അവസരം ലഭിക്കില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് പിഞ്ചുകുഞ്ഞ് ബക്കറ്റില്‍ വീണുമരിച്ചു