ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം

ഹിന്ദുക്കള്‍ക്ക് ഓഗസ്റ്റ് 14 വരെ ഒഴിവിലേക്ക് അപേക്ഷിക്കാം

രേണുക വേണു
വെള്ളി, 8 ഓഗസ്റ്റ് 2025 (09:44 IST)
Guruvayoor Temple

ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ഒഴിവ്. ക്ഷേത്രം സെക്യൂരിറ്റി ഓഫീസര്‍, കോയ്മ തസ്തികകളില്‍ 21 ഒഴിവാണുള്ളത്. ഒരു വര്‍ഷത്തേക്കാകും നിയമനം നടക്കുക. 
 
ഹിന്ദുക്കള്‍ക്ക് ഓഗസ്റ്റ് 14 വരെ ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം ദേവസ്വം ഓഫിസില്‍നിന്ന് 236 രൂപയ്ക്ക് ഓഗസ്റ്റ് 11 വരെ ലഭിക്കും.
 
ചീഫ് സെക്യൂരിറ്റി ഓഫിസര്‍, അഡിഷണല്‍ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ തസ്തികകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ റാങ്കിലോ അതില്‍ കുറയാത്ത തസ്തികയില്‍ നിന്നോ വിരമിച്ചവരായിരിക്കണം.
 
40-60 വയസ്സിനിടയിലുള്ള, ഹവില്‍ദാര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍ നിന്നു വിരമിച്ച വിമുക്തഭടന്മാര്‍ക്ക് സെക്യൂരിറ്റി ഓഫീസര്‍, അഡീഷണല്‍ സെക്യൂരിറ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. 
 
കോയ്മ തസ്തികയ്ക്ക് അപേക്ഷിക്കുന്നവര്‍ ബ്രാഹ്‌മണരായ 40 - 60 വയസ്സിനിടയിലുള്ള പുരുഷന്മാരും ക്ഷേത്രാചാരാനുഷ്ഠാനങ്ങളില്‍ അറിവുള്ള മലയാളം എഴുതാനും വായിക്കാനും അറിയണം. മികച്ച ആരോഗ്യവും നല്ല കാഴ്ചശക്തിയും വേണം.

ശമ്പളം
 
ചീഫ് സെക്യൂരിറ്റി ഓഫിസര്‍: 27,300
 
അഡിഷനല്‍ ചീഫ് സെക്യൂരിറ്റി ഓഫിസര്‍: 24,000
 
സെക്യൂരിറ്റി ഓഫിസര്‍: 23,500
 
അഡിഷനല്‍ സെക്യൂരിറ്റി ഓഫിസര്‍: 22,500.
 
വയസ്സ്, യോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി അപേക്ഷ ദേവസ്വം ഓഫിസില്‍ നേരിട്ടോ അഡ്മിനിസ്ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം, ഗുരുവായൂര്‍-680 101 എന്ന വിലാസത്തിലോ അയയ്ക്കാം. 0487-2556335.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തില്‍ അറസ്റ്റിലായ വനിതാ ഡോക്ടര്‍ക്ക് ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമെന്ന് സൂചന

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

അടുത്ത ലേഖനം
Show comments