Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്കാരെ ആശ്രയിക്കേണ്ട കാലം കഴിഞ്ഞു, ഇനി അവരെ ജോലിയ്ക്കെടുക്കരുത്, ടെക് കമ്പനികളോട് ആവശ്യപ്പെട്ട് ട്രംപ്

ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വന്‍കിട ടെക് കമ്പനികള്‍ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്.

Donald Trump

അഭിറാം മനോഹർ

, വ്യാഴം, 24 ജൂലൈ 2025 (14:02 IST)
ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വന്‍കിട ടെക് കമ്പനികള്‍ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുകയും ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കുകയും ചെയ്യുന്നതിന് പകരം സ്വന്തം രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യേണ്ടതെന്നും ട്രംപ് പറഞ്ഞു. ബുധനാഴ്ച വാഷിങ്ടണില്‍ നടന്ന് എ ഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സ്വന്തം രാജ്യത്തുള്ളവരെ പരിഗണിക്കുന്നതിന് പകരം ലോകത്താര്‍ക്കും ജോലി നല്‍കാമെന്ന ടെക് കമ്പനികളുടെ നിലപാട് ശരിയല്ല. അമേരിക്കയെ അവഗണിച്ചുകൊണ്ടുള്ള തീരുമാനങ്ങള്‍ സംഭവിക്കാന്‍ പാടില്ലെന്നും അമേരിക്ക നല്‍കുന്ന ചില സ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ച് ഈ കമ്പനികള്‍ ലാഭം നേടുകയും രാജ്യത്തിന് പുറത്ത് വലിയ നിക്ഷേപങ്ങള്‍ നടത്തുകയുമാണെന്നും ട്രംപ് വിമര്‍ശിച്ചു. യു എസ് ടെക് കമ്പനികള്‍ അമേരിക്കയ്ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും അത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും ട്രംപ് വ്യക്തമാക്കി.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സപ്ലൈകോയിൽ തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് 31 വരെ വിലക്കുറവ്