Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോലിയിൽ നിന്നും പിരിഞ്ഞ് രണ്ട് ദിവസത്തിനകം മുഴുവൻ ശമ്പള കുടിശ്ശികയും നൽകണം: പുതിയ വേജ് കോഡ്

ജോലിയിൽ നിന്നും പിരിഞ്ഞ് രണ്ട് ദിവസത്തിനകം മുഴുവൻ ശമ്പള കുടിശ്ശികയും നൽകണം: പുതിയ വേജ് കോഡ്
, വ്യാഴം, 30 ജൂണ്‍ 2022 (21:05 IST)
വിവിധ കാരണങ്ങളാൽ ജോലിയിൽ നിന്ന് പിരിഞ്ഞ് പോകുന്ന ജീവനക്കാർക്ക് രണ്ട് ദിവസത്തിനകം മുഴവൻ ശമ്പളവും കുടിശ്ശികയും കമ്പനി കൊടുത്ത് തീർക്കണമെന്ന് പുതിയ വേജ് കോഡ്. പുതിയതായി നടപ്പിലാക്കുന്ന തൊഴിൽ നിയമത്തിലാണ് ഈ നിർദേശമുള്ളത്. ജൂലൈ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
 
സാധാരണയായി 45 മുതൽ 60 ദിവസത്തിലധികമാണ് ജീവനക്കാരൻ്റെ ശമ്പളവും കുടിശ്ശികയും തീർപ്പ് കൽപ്പിക്കാൻ കമ്പനികൾ എടുക്കുന്നത്. ചില അവസരങ്ങളിൽ ഇത് 90 ദിവസം വരെയും നീളാറുണ്ട്. പുതിയ വേജ് കോഡ് പ്രകാരം ജീവനക്കാരൻ പിരിഞ്ഞുപോകുന്ന അവസാന ദിവസം മുതൽ രണ്ട് ദിവസത്തിനകം അർഹതപ്പെട്ട മുഴുവൻ ശമ്പളവും കുടിശ്ശികയും തീർത്ത് കൊടുക്കണം.
 
രാജി,പുറത്താക്കൽ തുടങ്ങി വിവിധ കാരണങ്ങളാൽ ജോലിയിൽ നിന്ന് പുറത്ത്പോകുന്ന എല്ലാ ജീവനക്കാർക്കും ഇത് ബാധകമാണ്. ജൂലൈ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ