Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആർടി‌സിയിൽ ഗുരുതര പ്രതിസന്ധി: ശമ്പളവിതരണം മുടങ്ങി

കെഎസ്ആർടി‌സിയിൽ ഗുരുതര പ്രതിസന്ധി: ശമ്പളവിതരണം മുടങ്ങി
, ബുധന്‍, 6 ഏപ്രില്‍ 2022 (12:51 IST)
കെഎസ്ആർടി‌സിയിൽ ഗുരുതരപ്രതിസന്ധി. ഈ മാസത്തെ ശമ്പള വിതരണം മുടങ്ങി. ഇന്ധനവില വര്‍ദ്ധനമൂലം കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാൽ  ലേ ഓഫ് വേണ്ടി വരുമെന്നും കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി പറഞ്ഞിരുന്നു.ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
 
അതേസമയം പ്രതിസന്ധി തുടർന്നാൽ ലേ ഓഫ് വേണ്ടി വരുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇടത് യൂണിയനുകളും രംഗത്തെത്തി.പകുതി ശമ്പളത്തോടെ ദീർഘകാല അവധി നൽകുന്ന ഫർലോ ലീവ് എന്ന ആശയം മാനേജ്മെന്‍റ് മുന്നോട്ട് വെച്ചങ്കിലും ഒരു ശതമാനം ജീവനക്കാർ പോലും ഇതിന് അനുകൂലമായി പ്രതികരിച്ചില്ല. ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗത്തില്‍ പെടുത്തി ഡീസല്‍ ലിറ്ററിന്  21 രൂപ എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചിരുന്നു.
 
പ്രതിദിനം 16 ലക്ഷം ഡീസലാണ് കെഎസ്ആർടി‌സിക്ക് വേണ്ടത്. വരുമാനത്തിന്റെ 70 ശതമാനവും ഇതോടെ ഇന്ധനത്തിന് മാത്രമായി ചിലവാകും. ദീർഘകാല കടങ്ങളുടെ തിരിച്ചടവിന് പ്രതിദിനം ഒരു കോടി രൂപയോളം ആവശ്യമാണ്. ശമ്പളത്തിനായി പ്രതിമാസം 80 കോടിയും വേണം. ബസ് ചാർജ് വർധന നിലവിൽ വന്നാലും ഈ പ്രതിസന്ധിയിൽ നിന്നും കരകയറുക എളുപ്പമാവില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലം ജില്ലയില്‍ പലയിടത്തും നേരിയ ഭൂചലനം