സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം
പ്രായം 35 വയസ്സില്‍ താഴെയായിരിക്കണം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗ് പാസ്സായിട്ടുള്ളവരും ഐ.സി.യു, കാര്‍ഡിയാക്, സി.സി.യു, എമര്‍ജന്‍സി, ഡയാലിസിസ്, മെഡിക്കല്‍& സര്‍ജിക്കല്‍, മിഡ് വൈഫ്, എന്‍.ഐ.സി.യു, നൂറോളജി. ഗൈനക്, ഓപ്പറേഷന്‍ തീയറ്റര്‍, പീഡിയാട്രിക് ജനറല്‍ തുടങ്ങിയ ഏതെങ്കിലും മേഖലയില്‍ രണ്ട് വര്‍ഷം തൊഴില്‍ പരിചയമുള്ളവരുമായ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.
പ്രായം 35 വയസ്സില്‍ താഴെയായിരിക്കണം. ശമ്പളം - 4110 സൗദി റിയാല്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍, ആധാര്‍ , തൊഴില്‍ പരിചയം, പാസ്സ്‌പോര്‍ട്ട് (6 മാസം കുറയാതെ കാലാവധി ഉണ്ടായിരിക്കണം) എന്നിവ 2024 മെയ് 23 നു മുന്‍പ്
[email protected] എന്ന ഈ മെയിലിലേക്കു അയക്കേണ്ടതാണ്.
വിസ, ടിക്കറ്റ്, താമസ സൗകര്യം എന്നിവ സൗജന്യമായിരിക്കും. ഈ റിക്രൂട്ട്‌മെന്റിനു സര്‍ക്കാര്‍ അംഗീകൃത സര്‍വീസ് ചാര്‍ജ് ബാധകമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ :0471-2329440/41/42 /45 / 6238514446.
Note: ഒഡെപെക്കിനു മറ്റു ശാഖകളോ ഏജന്റ്റുമാരോ ഇല്ല