ശമ്പളം 36,000 രൂപ മുതൽ 63,840 വരെ: ബിരുദധാരികളെ ക്ഷണിച്ച് എസ്ബിഐ

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (20:19 IST)
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 1673 പ്രബോഷനറി ഓഫീസർ ഒഴിവിലേക്കാണ് നിയമനം.
 
സിഐ, സിഎംഎ, ബിടെക്ക് ഉൾപ്പടെയുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 21 വയസിനും 30 വയസിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
 
ഒരു മണിക്കൂർ പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, റീസണിംഗ് എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 100 ചോദ്യങ്ങളാകും ഉണ്ടാകുക. അടുത്ത ഘട്ടത്തിൽ ഒബ്ജക്ടീവും ഡിസ്‌ക്രിപ്റ്റീവും അടങ്ങുന്ന ചോദ്യ പേപ്പറാകും. പിന്നാലെ ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും നടക്കും. 36,000 രൂപ മുതൽ 63,840 രൂപ വരെയാണ് ശമ്പളം ലഭിക്കുക.
 
750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികവിഭാഗ,ഭിന്നശേഷിക്കാർക്ക് ഫീസ് ഇല്ല. ഒക്ടോബർ 12നാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.https://bank.sbi/careers, https://sbi.co.in/careers, എന്നീ വെബ്‌സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments