Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫിയെ കുറിച്ച് മമ്മൂട്ടിയുടെ ക്ലാസ്സ്,'ക്യാപ്റ്റന്‍' ഓര്‍മ്മകളില്‍ സംവിധായകന്‍ പ്രജേഷ് സെന്‍

Mammootty George Sebastian Joby George
, ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (16:27 IST)
ജയസൂര്യയുടെ ക്യാപ്റ്റനില്‍ തുടങ്ങി ജയസൂര്യയുടെ തന്നെ മേരി ആവാസ് സുനോ വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍. 2018ല്‍ പുറത്തിറങ്ങിയ ക്യാപ്റ്റന്‍ റിലീസ് ചെയ്ത് 4 വര്‍ഷങ്ങള്‍ കഴിഞ്ഞു.
 
ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന വി.പി. സത്യന്റെ ജീവിതത്തെക്കുറിച്ചുള്ള പറഞ്ഞ ചിത്രത്തിന്റെ ഷൂട്ടിന് മമ്മൂട്ടിയെ കാണാനായി സംവിധായകനും സംഘവും എത്തിയിരുന്നു. അന്നത്തെ രസകരമായ കാര്യങ്ങള്‍ ഓരോന്നായി ഓര്‍ക്കുകയാണ് സംവിധായകന്‍.
 
സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന ലെബിസണ്‍ ഗോപിക്ക് മമ്മൂട്ടി സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫിയെ കുറിച്ച് പറഞ്ഞു കൊടുത്തെന്ന് പ്രജേഷ് സെന്‍.
 
'ക്യാപ്റ്റന്‍ ഷൂട്ടിന് മുന്നേ കാണാന്‍ ചെന്നപ്പോള്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫിയെ കുറിച്ച് Lebiosn Gopi ചേട്ടന് മമ്മുക്ക വക ക്ലാസ്.'- പ്രജേഷ് സെന്‍ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ തല്ല്, ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി മെഗാസ്റ്റാര്‍, വീഡിയോ കാണാം