Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശമ്പളം 21,700 രൂപ മുതൽ 69,100 രൂപ വരെ: കേന്ദ്രസേനകളിൽ 24,369 ഒഴിവുകൾ

ശമ്പളം 21,700 രൂപ മുതൽ 69,100 രൂപ വരെ: കേന്ദ്രസേനകളിൽ 24,369 ഒഴിവുകൾ
, വ്യാഴം, 3 നവം‌ബര്‍ 2022 (20:06 IST)
വിവിധ കേന്ദ്ര സേനകളിൽ ഉൾപ്പടെ 24,369 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. നവംബർ 30 വരെയാണ് അപേക്ഷിക്കാൻ അവസരമുള്ളത്.
 
ഒഴിവുകൾ: സിഐഎസ്എഫ് - 100 , ബിഎസ്എഫ്- 10,497, എസ്എസ്ബി- 1284, അസം റൈഫിൾസ്- 1697, ഐടിബിപി- 1613, എസ്എസ്എഫ്- 103, സിആർപിഎഫ് -8911, നർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ-164. പത്താം ക്ലാസാണ് അടിസ്ഥാനയോഗ്യത
 
ശാരീരിക യോഗ്യത: പുരുഷൻ ഉയരം 170 , നെഞ്ചളവ്: 80 സെ.മീ (വികസിപ്പിക്കുമ്പോൾ 85 സെ.മീ), (പട്ടികവർഗം യഥാക്രമം 162.5 സെ.മീ. 76–81 സെ.മീ. 
സ്ത്രീ: ഉയരം- 157 സെമി (പട്ടിക വർഗം 150 സെമി) തൂക്കം ആനുപാതികം. പ്രായം 01.01.2023 ന് 18–23 (എസ്‌സി/എസ്ടിക്ക് 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവ്).
 
ശമ്പളം : ലവൽ 3: 21,700– 69,100 രൂപ (എൻസിബി ശിപായ് തസ്തികയിൽ ലവൽ 1: 18,000–56,900 രൂപ). കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷ, ശാരീരികക്ഷമത പരീക്ഷ, മെഡിക്കൽ രേഖകളുടെ പരിശോധന എന്നിവയുണ്ട്. കണ്ണൂർ,കോഴിക്കോട്,തൃശൂർ,എറണാകുളം,കോട്ടയം,കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രം. 100 രൂപയാണ് പരീക്ഷഫീസ്. സ്ത്രീകൾ, എസ്‌സി/എസ്ടി വിഭാഗക്കാർ, വിമുക്ത ഭടന്മാർ എന്നിവർക്കു ഫീസില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ വാഗ്ദാനം നൽകി പീഡനം : യുവാവ് അറസ്റ്റിൽ