Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മുകേഷിന്റെ ഭാര്യയാക്കാന്‍ പറ്റില്ല' അന്ന് മമ്മൂട്ടി പറഞ്ഞു; തനിക്ക് കുറേ നല്ല കഥാപാത്രങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് സോണിയ

ജോഷി സംവിധാനം ചെയ്ത സൈന്യം എന്ന ചിത്രത്തില്‍ മുകേഷിന്റെ ഭാര്യയായി സോണിയ അഭിനയിച്ചിട്ടുണ്ട്

My Dear Kuttichathan actress Sonia about her career
, വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (14:44 IST)
ബാലതാരമായി എത്തി മലയാള സിനിമയിലും സീരിയലിലും പിന്നീട് ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സോണിയ. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീഡി ചിത്രത്തിലൂടെയാണ് സോണിയ അഭിനയ രംഗത്തേക്ക് എത്തിയത്. ബാലതാരമെന്ന ഇമേജ് ഉള്ളതിനാല്‍ പല നല്ല കഥാപാത്രങ്ങളും തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് സോണിയ പറയുന്നു. 
 
ജോഷി സംവിധാനം ചെയ്ത സൈന്യം എന്ന ചിത്രത്തില്‍ മുകേഷിന്റെ ഭാര്യയായി സോണിയ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഈ കഥാപാത്രത്തിലേക്ക് താന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ മമ്മൂട്ടി വേണ്ട എന്ന് പറഞ്ഞെന്ന് സോണിയ വെളിപ്പെടുത്തുന്നു. 
 
ബാലതാരമായി വന്നതിനാല്‍ ആ ഇമേജിലാണ് എല്ലാവരും കണ്ടത്. ആളുകള്‍ എന്നും എന്നെ കുട്ടിയായാണ് കണ്ടത്. പിന്നെ എന്റെ പൊക്കക്കുറവും നായികാ വേഷത്തിനു വെല്ലുവിളിയായി. പക്വതയുള്ള വേഷങ്ങള്‍ കിട്ടിയില്ലെന്നും സോണിയ പറയുന്നു. 
 
സൈന്യത്തില്‍ മുകേഷിന്റെ ഭാര്യയുടെ കഥാപാത്രം ചെയ്യാന്‍ ഗൗതമിയെയാണ് അവര്‍ ആദ്യം തീരുമാനിച്ചത്. പിന്നീട് എന്നെ വിളിച്ചു. മുകേഷിന്റെ ഭാര്യ ഞാനാണെന്ന് അറിഞ്ഞപ്പോള്‍ മമ്മൂട്ടി എതിര്‍ത്തു. അവള്‍ കുട്ടിയാണെന്നും മുകേഷിന്റെ ഭാര്യയാക്കാന്‍ പറ്റില്ലെന്നുമാണ് മമ്മൂട്ടി അന്ന് പറഞ്ഞത്. പിന്നീട് ജോഷി വിളിച്ചത് പ്രകാരം ഹൈദരബാദിലെത്തി മേക്കപ്പ് ചെയ്തപ്പോള്‍ മമ്മൂട്ടി ഒന്നും പറഞ്ഞില്ലെന്നും സോണിയ ഓര്‍ക്കുന്നു. കുട്ടിത്തമുള്ള മുഖം കാരണം പല സൂപ്പര്‍ താരങ്ങളുടെയും നായികയാവാനുള്ള അവസരം നഷ്ടമായെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പൊന്നിയിന്‍ സെല്‍വന്‍' വന്നിട്ടും 'പത്തൊമ്പതാം നൂറ്റാണ്ട്' പോയിട്ടില്ല ! 25 ദിനങ്ങള്‍ പിന്നിട്ട് സിജു വില്‍സണ്‍ പടം