ഇന്ത്യ പോസ്റ്റല്‍ വകുപ്പ് ഗ്രാമീണ്‍ ഡാക് സേവക(ജിഡിഎസ്) തസ്തികയിലേക്കുള്ള നിയമനങ്ങള്‍ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍(ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍(എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകളാണ് നികത്തുന്നത്.
21,413 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മാര്‍ച്ച് 3 വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in ലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കാണ് ജോലിക്ക് അപേക്ഷിക്കാനാവുക. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, എസ് സി/ എസ് ടി വിഭാഗങ്ങളില്‍ പ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍,ട്രാന്‍സ് ജെന്‍ഡറുകള്‍ എന്നിവരെ ഫീസടക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എഴുത്ത് പരീക്ഷയില്ലാതെ സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് പ്രകാരമാകും തിരെഞ്ഞെടുപ്പ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷനും ആവശ്യമെങ്കില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റിനും വിധേയരാകണം.