വിൻഡീസിൽ ഇന്ന് മുതൽ ടി20 പൂരം, പൊള്ളാർഡും ഹെറ്റ്മേയറും കളത്തിലിറങ്ങും

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2020 (14:33 IST)
ഈ വർഷത്തെ കരീബിയൻ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകീട്ട് 7:30ന് ട്രിൻബാബോ നൈറ്റ് റൈഡേഴ്‌സും ഗയാന ആമ‌സോൺ വാരിയേഴ്‌സും തമ്മിലാണ് ടൂർണമെന്റിലെ ആദ്യമത്സരം. കൊവിഡ് കാലത്ത് നടക്കുന്ന ആദ്യ ഫ്രാഞ്ചൈസി ടി20 ടൂർണമെന്റിലായതിനാൽ വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ ടൂർണമെന്റിനെ കാത്തിരിക്കുന്നത്.
 
ലീഗിന്റെ ആദ്യദിനം രണ്ട് മത്സരങ്ങളാണുള്ളത്. നാളെ പുലർച്ചെ 3 മണിക്കാണ് ടൂർണമെന്റിലെ രണ്ടാം മത്സരം. ഇന്ന് നടക്കുന്ന ആദ്യമത്സരത്തിൽ ട്രിൻബാബോ നൈറ്റ് റൈഡേഴ്‌സിനായി കീറോൺ പൊള്ളാർഡ്,സുനിൽ നരൈൻ,കോളിൻ മൺറോ,ഡാരൻ ബ്രാവോ,ലെൻഡൽ സിമ്മൺസ് എന്നിവർ ഇന്നിറങ്ങും.
 
ആദ്യമത്സരത്തിൽ ഗയാനയ്‌ക്കായി ഇ‌മ്രാൻ താഹിർ,നിക്കോളാസ് പുറാൻ,റോസ് ടെയ്‌ലർ,ഹെറ്റ്‌മേയർ, കിമോ പോൾ എന്നിവർ അണിനിരക്കും.എന്തായാലും ആദ്യമത്സരം തന്നെ ആവേശകരമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം 33 മത്സരങ്ങളുള്ള ഇത്തവണത്തെ കരീബിയൻ പ്രീമിയർ ലീഗ് രണ്ട് വേദികളിലായിട്ടായിരിക്കും നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദേശടീമുകൾ രണ്ടാം നിര ടീമുകൾ അയച്ച് പാകിസ്ഥാനെ അപമാനിക്കുന്നു, പാക് ക്രിക്കറ്റ് ബോർഡിൽ അമർഷം

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments