Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമലീല റിലീസ് ചെയ്യണമെന്നുപറഞ്ഞ് ആരും സമീപിച്ചിട്ടില്ല: ആൻറണി പെരുമ്പാവൂർ

രാമലീല റിലീസ് ചെയ്യണമെന്നുപറഞ്ഞ് ആരും സമീപിച്ചിട്ടില്ല: ആൻറണി പെരുമ്പാവൂർ
, ബുധന്‍, 19 ജൂലൈ 2017 (15:34 IST)
ദിലീപിൻറെ അറസ്റ്റോടെ അദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയായ രാമലീല വലിയ കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്. ചിത്രത്തിൻറെ റിലീസ് പ്രതിസന്ധിയിലായി. ജൂലൈ 21ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന രാമലീല ഇനിയെന്ന് റിലീസ് ചെയ്യാൻ കഴിയുമെന്നത് സംബന്ധിച്ച് ആർക്കും വ്യക്തതയില്ല.
 
ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിട്ടില്ല എന്നതാണ് വലിയ പ്രശ്നം. ദിലീപിൻറെ ഡബ്ബിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ ബാക്കി കിടക്കുകയാണ്. ദിലീപിന് ജാമ്യം ലഭിച്ചാലുടൻ ഡബ്ബിംഗ് പൂർത്തിയാക്കി ചിത്രം തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും സംവിധായകൻ അരുൺ ഗോപിയും വിശ്വസിക്കുന്നത്.
 
അതേസമയം, രാമലീല റിലീസ് ചെയ്യാനായി ഇതുവരെ ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ അറിയിച്ചു. രാമലീലയുടെ റിലീസിന് ഒരു തടസവുമില്ലെന്നും അദ്ദേഹം പറഞ്ഞു. റിലീസ് ആവശ്യവുമായി സമീപിച്ചാൽ എല്ലാ സഹായവും ചെയ്യുമെന്നും ആൻറണി വ്യക്തമാക്കി.
 
ദിലീപിന് ജാമ്യം ലഭിക്കുകയും രാമലീല റിലീസാകുകയും ചെയ്താൽ ഇപ്പോൾ ഇൻഡസ്ട്രിയിൽ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്ക് അയവുവരുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഗം എന്നില്‍ നിന്നും അകറ്റിയത് എന്റെ സൌന്ദര്യം മാത്രമല്ല, ജീവിതം കൂടി ആയിരുന്നു: മനീഷ കൊയ്‌രാള