രോഗം എന്നില്‍ നിന്നും അകറ്റിയത് എന്റെ സൌന്ദര്യം മാത്രമല്ല, ജീവിതം കൂടി ആയിരുന്നു: മനീഷ കൊയ്‌രാള
ക്യാന്‍സര്‍ വന്നപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു, വിവാഹ മോചനം നേടി: മനീഷ കൊയ്‌രാള
മണിരത്നം സംവിധാനം ചെയ്ത ‘ബോബെ’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലെ ആരാധകരുടെ മനസ്സിലേക്കിടിച്ചു കയറി സ്ഥാനം പിടിച്ച നായികയാണ് മനീഷ കൊയ്‌രാള. നീണ്ട ഒരിഉടവേളയ്ക്ക് ശേഷം മനീഷ സിനിമയിലേക്ക് തിരിച്ചു വന്ന സിനിമയാണ് ‘ഡിയര്‍ മായ’.
ഞാനിപ്പോള്‍ ഏറെ കരുതൽ കൊടുക്കുന്നത് എന്റെ ആരോഗ്യത്തിനാണെന്ന് താരം പറയുന്നുണ്ട്. കാരണം, ഒരിക്കല്‍ ആരോഗ്യത്തെ തീരെ ശ്രദ്ധിച്ചിരുന്നില്ല മനീഷ. അത് ശ്രദ്ധിക്കാതെ ജീവിച്ച് അവസാനം ലഭിച്ചത് ക്യാന്‍സര്‍ എന്ന അസുഖം മാത്രമായിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു മനീഷ തനിക്ക് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. 2012ൽ ഭർത്താവ് സമ്രാട്ട് ദഹലിൽ നിന്ന് വിവാഹമോചനവും നേടി. അന്ന് ആകെ ഒപ്പമുണ്ടായിരുന്നതു വീട്ടുകാർ മാത്രമായിരുന്നുവെന്ന് താരം പറയുന്നു. മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് മനീഷ തന്റെ ജീവിതത്തെ കുറിച്ച് വ്യക്തമാക്കിയത്.