‘നിങ്ങളുടെ മിറർ ആണ് ഞാൻ, കേൾക്കുമ്പോൾ നിങ്ങൾ പറയും കഞ്ചാവാണെന്ന്’ ; ഞാനെന്ത് പറഞ്ഞാലാണ് മനസിലാവുക? - വികാരഭരിതനായി ഷെയ്ൻ നിഗം

ഗോൾഡ ഡിസൂസ
വെള്ളി, 29 നവം‌ബര്‍ 2019 (16:45 IST)
വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ മലയാള സിനിമയിൽ നിന്നും വിലക്കിയ നിർമാതാക്കളുടെ സംഘടനയുടെ നടപടിയിൽ പ്രതിഷേധമറിച്ച് ഷെയ്ൻ നിഗം. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ വെയിൽ സിനിമയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ നടത്തിയത്.  
 
‘ഈഗോ വെച്ച് എന്റെ അടുത്ത് ആരും ബന്ധപ്പെടാൻ ശ്രമിക്കരുത്. ഞാൻ ഈഗോ വെച്ചിട്ടല്ല നിൽക്കുന്നത്. ഞാൻ നിങ്ങളെ എന്നെ പോലെ കാണുന്ന ഒരാളാണ്. നിങ്ങളുടെ മിറർ ആണ് ഞാൻ. ഇതിപ്പൊ ഇങ്ങനെ പറഞ്ഞാൽ നിങ്ങൾ പറയും ഞാൻ കഞ്ചാവാണെന്ന്. അങ്ങനെയെങ്കിൽ എന്ത് പറഞ്ഞാലാണ് നിങ്ങൾക്ക് മനസിലാവുക?.  
 
‘അസോസിയേഷൻ ഇടപെട്ട് വെയിൽ സിനിമയുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതാണ്. 15 ദിവസമാണ് എന്നോട് പറഞ്ഞത്. പക്ഷേ, 23 ദിവസം വേണമെന്ന് പറഞ്ഞു. അസോസിയേഷനിൽ വെച്ച് മാധ്യമങ്ങളോടും എന്നോടും 15 ദിവസം മതിയെന്നല്ലേ പറഞ്ഞത്? 15 ദിവസം കഴിഞ്ഞിട്ട് പോയാലും അസോസിയേഷൻ നിനക്കെതിരെ തിരിയും. ഇതിന്റെയൊക്കെ പിന്നിൽ വേറെ ഗെയിം ഉണ്ട്. നിന്നെ കുടുക്കാനുള്ള പരിപാടിയാണ് എന്നായിരുന്നു അപ്പോൾ സംവിധായകൻ ശരത് മേനോൻ പറഞ്ഞത്.’ 
 
‘പിറ്റേദിവസം ശരത് ഉമ്മച്ചിയെ വിളിച്ച് എന്റെ ആറ്റിറ്റ്യൂഡ് മാറ്റിയില്ലെങ്കിൽ ശരിയാകില്ലെന്ന് നിർമാതാക്കളുടെ സംഘടന പറഞ്ഞുവെന്ന് പറയുന്നു. സഹിക്കാൻ പറ്റാതെയായപ്പോൾ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺ‌ട്രോളറോട് വിളിച്ച് എന്റെ ആറ്റിറ്റ്യൂട്ട് മാറ്റാൻ ഉദ്ദേശമില്ലെന്നും അനുഭവിക്കാൻ പറ്റുന്നില്ലെന്നും പറഞ്ഞ് ഞാൻ പോയത് മധുരയ്ക്കാണ്’. - ഷെയ്ൻ നിഗം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments