സിദ്ദിഖ് വിളിച്ചു, അവർ 7 പേരും ഓടിയെത്തി; വൈറലായ ആ ചിത്രത്തിന് പിന്നിലെ കഥ

ഗോൾഡ ഡിസൂസ
വ്യാഴം, 16 ജനുവരി 2020 (15:10 IST)
യുവനടൻ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. സിദ്ദിഖ്, ജയറാം, ദിലീപ്, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം യൂത്ത് ഐക്കണുകളായ ഉണ്ണി മുകുന്ദനും ജയസൂര്യയും കുഞ്ചാക്കോ ബോബനുമുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. പൊട്ടിച്ചിരിക്കുന്ന സിദ്ദിഖിനേയും ജയറാമിനേയും ദിലീപിനേയുമാണ് ചിത്രത്തിൽ കാണാനാകുന്നത്.  
 
നടൻ സിദ്ദിഖിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ വസതിയിൽ എത്തിയതായിരുന്നു താരങ്ങൾ. ആർക്കും മറക്കാനാകാത്ത സുന്ദരനിമിഷങ്ങൾ നൽകിയ ഒരു രാത്രിയായിരുന്നു അതെന്ന് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചൂ. സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 
 
ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രേത്യേകതകൾ ഒന്നും ഉണ്ടായിരുന്നില്ല, എങ്കിൽ പോലും എന്റെ ക്ഷെണം സ്വീകരിച്ച് എന്റെ സഹപ്രവർത്തകരായ മമ്മൂക്ക, മോഹൻലാൽ, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ചാക്കോച്ചൻ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി..
ഞങ്ങൾക്കെല്ലാവർക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു.. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങൾ പിരിഞ്ഞു...
 
വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതിൽ കൂടുതൽ കൂടുതൽ ആളുകളെ ക്ഷെണിക്കണം, നമ്മുക്കെല്ലാവർക്കും ഇതുപോലെ ഇടക്കിടക്ക് സൗഹ്രദപരമായ കൂടിച്ചേരലുകൾ ഉണ്ടാവണം എന്ന തീരുമാനത്തിൽ ഞങ്ങൾ പിരിഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ലക്ഷ്യത്തിലേക്കെന്ന് ട്രംപ്, ചർച്ച നടക്കുന്നത് ഇറാൻ നേതാക്കൾ സമ്മതിക്കാത്തത് ഭയം മൂലം

ഇറാന് നരകമാണോ വേണ്ടത്, നൽകാൻ യുഎസ് തയ്യാറാണ്, ഇറാൻ സത്യം അംഗീകരിക്കണം, അല്ലെങ്കിൽ ട്രംപ് ചെയ്യുന്നത് താങ്ങില്ല

അമേരിക്കയുടെ അത്യാധുനിക എഫ് 18 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ, പ്രതികരിക്കാൻ തയ്യാറാകാതെ ട്രംപ് ഭരണകൂടം

മെഡിക്കല്‍ കോളേജിലെ തീപിടുത്തം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് പക്ഷിപ്പനി: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

അടുത്ത ലേഖനം
Show comments