Select Your Language

Notifications

webdunia
webdunia
webdunia
webdunia

എനിക്ക് തോക്ക് ലൈസൻസ് ഇല്ല, ആലപ്പുഴ റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്ത് മമ്മൂട്ടി

വാർത്തകൾ
, ബുധന്‍, 15 ജനുവരി 2020 (16:03 IST)
ചേർത്തല: അലപ്പുഴ റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്ത് മമ്മൂട്ടി. ബുധനാഴ്ച രാവിലെ ചേർത്തലയിലെ ഷൂട്ടിംഗ് റേയ്‌ഞ്ചിൽ എത്തിയാണ് മമ്മൂട്ടി റൈഫിൾ അസോസിയേഷനിൽ അംഗത്വം എടുത്തത്. രഞ്ജി പണിക്കരും മമ്മൂട്ടിയോടൊപ്പം ഷൂട്ടിങ് റെയ്‌ഞ്ചിൽ എത്തിയിരുന്നു.  
 
'ഇടക്കിടെയുള്ള ഈ ഷൂട്ടിന് നല്ലതാ, വെടിവക്കുന്നത് അത്ര നല്ല കാര്യല്ല, പക്ഷേ പഠിച്ചിരിക്കുന്നത് നല്ലതാ. ആലപ്പുഴയിൽ ഇത്ര കാര്യമായി ഒരു റൈഫിൾ ക്ലബ്ബ് നടക്കുമ്പോൾ അതിൽ അംഗമാകുന്നതിൽ വലിയ സന്തോഷം, സിനിമയിൽ വെടിവെപ്പിന് പിന്തുണയ്ക്കുന്ന രഞ്ജി പണിക്കരുടെ ചെറിയ സ്വാധീനവും ഇതിലുണ്ട്'. മമ്മൂട്ടി പറഞ്ഞു.
 
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ദ് പ്രീസ്റ്റിന് ഉണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൈലോക്കിന്റെ തമിഴ്, കുബേരൻ ടീസർ എത്തി !