ആദ്യം വിവാഹം, അതിനുശേഷമാണ് വേശ്യയായി അഭിനയിച്ചത്- സാന്ദ്ര പറയുന്നു

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (11:53 IST)
ഇഷ്ടഗാനങ്ങള്‍ക്കായി പ്രേക്ഷകര്‍ നിരന്തരം ചാനലുകളിലേക്ക് വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്തരത്തിൽ ചാനലുകളിൽ നിറഞ്ഞു നിൽക്കുന്നവരുണ്ട്. അവതാരകരിൽ നിന്നും സിനിമയിലേക്ക് ചേക്കറിയവരാണ് പലരും. നസ്രിയ, ആസിഫ് അലി, അർച്ചന കവി, രജിഷ വിജയൻ അങ്ങനെ പോകുന്ന ആ ലിസ്റ്റ്. അക്കൂട്ടത്തിൽ സാന്ദ്രയുമുണ്ട്. 
 
സൂര്യ ടിവിയും കിരണ്‍ ടിവിയുമായിട്ടായിരുന്നു സാന്ദ്രയുടെ പരിപാടികള്‍. ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍, കമല്‍ ചിത്രമായ സ്വപ്നക്കൂട് ഈ രണ്ട് മലയാള സിനിമകളിലാണ് താരം അഭിനയിച്ചത്.  മലയാളത്തില്‍ സജീവമായിരുന്നില്ലെങ്കിലും താരം ഇപ്പോൾ ജ്യോതികയുടെ സിനിമയിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. 
 
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്. വിവാഹ ശേഷം അഭിനയം ഉപേക്ഷിക്കാമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഭര്‍ത്താവായ പ്രജിനും കുടുംബവും ശക്തമായ പിന്തുണയാണ് നല്‍കിയത്. ഇതോടെ ഈ മേഖലയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 
 
വിവാഹം ഒന്നിനും ഒരു തടസ്സമല്ലെന്നും കഴിവ് വെറുതെ കളയരുതെന്നുമായിരുന്നു ഉപദേശം. വിവാഹ ശേഷം വേശ്യയുടെ കഥാപാത്രം ലഭിച്ചപ്പോള്‍ സ്വീകരിച്ചിരുന്നു. സാധാരണഗതിയില്‍ പലരും ചെയ്യാന്‍ വിസമ്മതിക്കുന്ന കാര്യമാണ്. മികച്ച പ്രതികരണമായിരുന്നു ആ കഥാപാത്രത്തകിന് ലഭിച്ചതെന്ന് സാന്ദ്ര പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ക്യാപ്സൂൾ ബോംബ് വിഴുങ്ങി ദീപ്തിയും സൂരജും മരിച്ചു’- വേണ്ടിയിരുന്നില്ലെന്ന് വിവേക് ഗോപൻ