Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുന്നിന്റെ മുകളിൽ നിന്നും നിയന്ത്രണം വിട്ട് ജയറാം ഓടിച്ച ജീപ്പ് താഴേക്ക് പതിച്ചു!

ജയറാമിന്റെ ജീപ്പ് അപകടത്തിൽപ്പെട്ടു

കുന്നിന്റെ മുകളിൽ നിന്നും നിയന്ത്രണം വിട്ട് ജയറാം ഓടിച്ച ജീപ്പ് താഴേക്ക് പതിച്ചു!
, തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (16:14 IST)
നടൻ ജയറാം ഓടിച്ച ജീപ്പ് കുന്നിൽ നിന്നും നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഓഫ് റോഡ് യാത്രയ്ക്കിടെയാണ് സംഭവം. അപകടത്തിൽപ്പെട്ട ജീപ്പ് ജയറാമിന്റേത് തന്നെയാണെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇനിയും വന്നിട്ടില്ല.
 
നടന്‍ ജയറാമിന് ഷൂട്ടിംഗിനിടെ അപകടം സംഭവിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്. അപകടത്തിൽപ്പെട്ട ജീപ്പ് ഓടിച്ചിരിക്കുന്നത് ജയറാം തന്നെയാണ്. ടയോട്ടാ ലാന്റ് ക്രൂയിസര്‍ ജീപ്പാണ് അതിവേഗത്തില്‍ ഒരു കുന്നിലേക്ക് കയറി പോവുകയും അതിലും വേഗത്തില്‍ തിരികെ വന്ന് മറിയുന്നതും. എന്നാല്‍ ഇത് എവിടെയാണെന്നോ സംഭവമെന്താണെന്നോ ഇനിയും വ്യക്തമായിട്ടില്ല.
 
കയറ്റം കയറാന്‍ എത്തിയ ജീപ്പ് നിയന്ത്രണം വിട്ട് പുറകോട്ട് മറിയുകയായിരുന്നു. ആര്‍ക്കും അപകടമൊന്നും പറ്റിയിട്ടുണ്ടാവില്ലെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. സംഭവത്തെ കുറിച്ച് ജയറാം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടിയെ കഴുത്തറുത്ത് കൊന്നതിന് പിന്നിലെ കാരണം എന്ത്? നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ യുവതി മാത്രം? പിതാവാരാണെന്ന ചോദ്യത്തിന് യുവതിയുടെ ഉത്തരം പൂർണ്ണ മൗനം!