'അയാള്‍ വന്ന് കെട്ടിപ്പിടിക്കുകയും മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. പിറ്റേന്ന് ആളെ കാണാനില്ല'; ഷീല പറയുന്നു

ആ സീനിനു വേണ്ടി പൂക്കള്‍ വിതറിയ കട്ടിലൊക്ക അണിയറക്കാര്‍ ഒരുക്കിയിരുന്നു.

തിങ്കള്‍, 26 ഓഗസ്റ്റ് 2019 (09:24 IST)
തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം സിനിമ എടുക്കാന്‍ വന്ന ഒരാളെക്കുറിച്ച് ഷീല മനസ് തുറന്നിരുന്നു . ഒരിക്കല്‍ ഷീലയെ നായികയാക്കി സിനിമ എടുക്കാന്‍ അമേരിക്കയില്‍ നിന്നും ഒരാളെത്തി. കാര്യങ്ങള്‍ കണ്ട് ധരിപ്പിച്ച ശേഷം അന്ന് വാങ്ങുന്ന പ്രതിഫലത്തിന്റെ പകുതി തുക അഡ്വാന്‍സായി നടിക്ക് നല്‍കുകയും ചെയ്തു.
 
സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും നായകനും അയാള്‍ തന്നെയായിരുന്നു. എവിഎം സ്റ്റുഡിയോയില്‍ വെച്ചാണ് സിനിമയുടെ ഷൂട്ട് തുടങ്ങിയത്. ആദ്യം ഒരു പാട്ട് റെക്കോര്‍ഡ് ചെയ്ത് അത് ഷൂട്ട് ചെയ്തു. തുടര്‍ന്ന് ആദ്യരാത്രിയാണ് അടുത്ത ദിവസം ഷൂട്ട് ചെയ്യുന്നതെന്ന് അയാള്‍ പറഞ്ഞു. ഇത്തരം രംഗങ്ങള്‍ ഒകെ സിനിമയില്‍ പതിവാണല്ലോ. അതുകൊണ്ട് താന്‍ സമ്മതിക്കുകയായിരുന്നുവെന്ന് ഷീല പറയുന്നു.
 
ആ സീനിനു വേണ്ടി പൂക്കള്‍ വിതറിയ കട്ടിലൊക്ക അണിയറക്കാര്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് അയാള്‍ വന്ന് കെട്ടിപ്പിടിക്കുകയും മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്ത് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഇതു തന്നെയായിരുന്നു പരിപാടിയെന്ന് ഷീല പറയുന്നു. ഓരോ ടേക്ക് കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന് കട്ടിലില്‍ കിടക്കും. എന്നോട് ഒപ്പം കിടക്കാന്‍ പറയും, എന്നിട്ട് വീണ്ടും കെട്ടിപ്പിടിക്കും. ആ സീനില്‍ അതല്ലാതെ മറ്റൊന്നും തന്നെ ഉണ്ടായിരുന്നില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'മുരളിയാണ് നായകനെന്ന് അറിഞ്ഞപ്പോൾ മഞ്ജു വാര്യർ സിനിമയിൽ നിന്ന് പിന്മാറി'; സംവിധാകൻ പറയുന്നു