Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ബിഗ് ബോസ് ഹൗസിൽ നാടകീയ രംഗങ്ങൾ: നടി മധുമിത കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷോയിൽ നിന്ന് പുറത്താക്കി

ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണില്‍ ഏറെ വിജയസാധ്യക കല്‍പ്പിക്കപ്പെട്ടിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു മധുമിത.

Big Boss Tamil
, ഞായര്‍, 18 ഓഗസ്റ്റ് 2019 (13:13 IST)
അമ്പതു ദിവസങ്ങൾ പിന്നിടുകയാണ് തമിഴ് ബിഗ് ബോസ്. എന്നാല്‍ ടെലിവിഷന്‍ പ്രേക്ഷകരെ ആകെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ എപ്പിസോഡ് അണിയറ പ്രവര്‍ത്തകര്‍ സംപ്രേഷണം ചെയ്തത്. തമിഴ് സിനിമ നടി മധുമിതയാണ് ബിഗ് ബോസ് വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. തന്റെ കൈ മുറിച്ചാണ് മധുമിത ആത്മഹത്യക്ക് ശ്രമിച്ചത്. ഇതോടെ ഇവര്‍ ഷോയില്‍ നിന്ന് പുറത്താവുകയും ചെയ്തു.
 
ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണില്‍ ഏറെ വിജയസാധ്യക കല്‍പ്പിക്കപ്പെട്ടിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു മധുമിത. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെ മുന്നോട്ട് പോയിരുന്ന ഷോയിലേക്ക് വനിത വിജയകുമാര്‍ തിരകെയെത്തുകയും വൈള്‍ഡ് കാര്‍ഡ് എന്‍ട്രിയായി കസ്തൂരി എത്തുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ള്‍ വഷളായത്.

സംപ്രേഷണം ചെയ്ത എപ്പിസോഡുകള്‍ കണ്ട ഇരുവരും ഓരോരുത്തരോടും അതിനെ കുറിച്ച്‌ സംസാരിക്കുകയും പ്രകോപിക്കുകയും ചെയ്തു. ഇത്തരത്തില്‍ ആണുങ്ങളായ മത്സരാര്‍ത്ഥികള്‍ പെണ്ണുങ്ങളെ ഉപയോഗിക്കുകയാണെന്ന് വനിത മധുമിതയോട് പറഞ്ഞതോടെ വിലയ പ്രശ്നങ്ങള്‍ക്കാണ് തുടക്കമിട്ടത്.
 
പിന്നാലെ മറ്റ് മത്സരാര്‍ത്ഥികളായ കവിന്‍, മുഗിന്‍, ദര്‍ശന്‍, സാന്‍ഡി, ലോസ്‌ലിയ എന്നിവരുമായി മധുമിത തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒരു ദിവസം നീണ്ടുനിന്ന തര്‍ക്കത്തിനൊടുവില്‍ മധുമിത ക്യാപ്റ്റന്‍ ടാസ്ക്കും വിജയിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെ ഷോയില്‍ നിന്ന് അവരെ പുറത്താക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ മണിച്ചിത്രത്താഴില്‍ അഭിനയിക്കുമോ എന്ന് ഫാസിലിന് സംശയമുണ്ടായിരുന്നു!