സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. മാർച്ചിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന സിനിമ ലോക്ക് ഡൗൺ കാരണം മുടങ്ങിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം എന്നാണ് തുടങ്ങുക എന്ന ചോദ്യം സിനിമാ ആസ്വാദകർക്ക് ഇടയിൽനിന്ന് ഉയർന്നു കേൾക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ അമൽ നീരദ്.
പെട്ടെന്ന് ആരംഭിക്കാവുന്ന പ്രൊജക്‍ട് അല്ല ബിലാൽ. മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാം എന്നാണ് കരുതിയത്. എന്നാൽ ലോക്ക്ഡൗൺ അപ്പോഴാണ് തുടങ്ങിയത്. കാത്തിരുന്നു കാണാം എന്നതാണ് ഇപ്പോഴത്തെ ലോകത്തിൻറെ ചിന്ത. അതു തന്നെയാണ് ഞാനും ചിന്തിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തില്‍ അമല്‍ നീരദ് മനസ്സുതുറന്നു.
മമ്മൂട്ടിക്ക് വൺ, പ്രീസ്റ്റ് എന്നീ സിനിമകളുടെ കുറച്ച് സീനുകൾ കൂടി ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. പ്രീസ്റ്റ് എന്ന സിനിമയിൽ മഞ്ജു വാര്യര്‍ക്കൊപ്പം കുറച്ചു സീനുകൾ പൂർത്തിയാക്കാനുണ്ട്.