'ഞാൻ തളർന്നു പോയി, ഇവിടെ വരെ വരാമോ കുറച്ചു സംസാരിക്കാനുണ്ട്‘ - മരിക്കുന്നതിനു മുന്നേ സിൽക്ക് സ്മിത വിളിച്ചിരുന്നുവെന്ന് നടി അനുരാധ

സിൽക്ക് സ്മിത മരിക്കുന്നതിന് തലെ ദിവസം തന്നെ വിളിച്ചിരുന്നുവെന്നും വീട്ടിലോട്ട് വരാമോ അത്യാവശ്യമായിട്ട് ഒരു കാര്യം സംസാരിക്കാനുണ്ട് എന്ന് പറയുകയും ചെയ്തിരുന്നെന്നും അനുരാധ പറയുന്നു.

Webdunia
വ്യാഴം, 22 ഓഗസ്റ്റ് 2019 (10:30 IST)
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന സൂപ്പര്‍ താരമായിരുന്നു അനുരാധ.  ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളില്‍ നായികമാരുടെ അമ്മ കഥാപാത്രങ്ങളായി അഭിനയം തുടരുന്ന അനുരാധ തന്റെ പ്രിയ കൂട്ടുകാരി സില്‍ക്ക് സ്മിതയെക്കുറിച്ച്‌ ഒരു മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയായിരുന്നു. സിൽക്ക് സ്മിത മരിക്കുന്നതിന് തലെ ദിവസം തന്നെ വിളിച്ചിരുന്നുവെന്നും വീട്ടിലോട്ട് വരാമോ അത്യാവശ്യമായിട്ട് ഒരു കാര്യം സംസാരിക്കാനുണ്ട് എന്ന് പറയുകയും ചെയ്തിരുന്നെന്നും അനുരാധ പറയുന്നു. എന്തിനായിരുന്നു സിൽക്ക് സ്മിത് ആത്മഹത്യ ചെയ്തതെന്ന് ആലോചിക്കാറുണ്ടെന്നും, ചിലപ്പോൾ ജീവിതത്തിലുണ്ടായ ഒറ്റപ്പെടലുകളും, പ്രതിസന്ധികളും കൊണ്ടായിരിക്കാം എന്നും അനുരാധ പറയുന്നു. 
 
അനുരാധയുടെ വാക്കുളിങ്ങനെ:-
അവള്‍ മരിക്കുന്നതിന്റെ തലേനാള്‍ എന്നെ വിളിച്ചിരുന്നു. ‘ഇവിടെ വരെ വരാമോ കുറച്ചു സംസാരിക്കാനുണ്ട്’ എന്ന് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു ‘കുറച്ചു പണിയുണ്ട് നാളെ വന്നാല്‍ മതിയോ കുട്ടികളെ സ്കൂളില്‍ വിട്ടിട്ടു വരാം എന്ന് പറഞ്ഞു’. അവള്‍ ശരി എന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. പിറ്റേന്ന് ടിവിയില്‍ ഫ്ലാഷ് ന്യൂസ് ‘സില്‍ക്ക് സ്മിത മരിച്ച നിലയില്‍’. ഞാന്‍ തളര്‍ന്നിരുന്നു. പിന്നെ അവളുടെ വീട്ടിലേക്ക് ചെന്നു, ഞാനും ശ്രീവിദ്യമ്മയും ഒരുമിച്ചാണ് അവിടെ എത്തുന്നത്’.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖ പാർട്ടി സമീപിച്ചു, സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി രാഹുൽ ഈശ്വർ

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: വെള്ളിയാഴ്ച മുതൽ കേരളത്തിൽ പരക്കെ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പിണറായി വിജയന്‍ വീണ്ടും മത്സരിക്കും, തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകും: എ കെ ബാലന്‍

അമിത് ഷായുടെ മണ്ഡലത്തിൽ മലിനജലം കുടിച്ച് രണ്ട് കുട്ടികൾ മരിച്ചു; നിരവധി പേർ ചികിത്സയിൽ

അടുത്ത ലേഖനം
Show comments