Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പോൺ ഇൻഡസ്ട്രിയിൽ നിന്നും സമ്പാദിച്ചത് വെറും എട്ടര ലക്ഷം രൂപ'; തുറന്ന് പറഞ്ഞ് മിയ ഖലീഫ

പ്രശസ്‍തിയും വധഭീഷണിയും മാത്രമാണ് പോണ്‍ ഫിലിമുകളില്‍ അഭിനയിച്ച് നേടാനായത്.

'പോൺ ഇൻഡസ്ട്രിയിൽ നിന്നും സമ്പാദിച്ചത് വെറും എട്ടര ലക്ഷം രൂപ'; തുറന്ന് പറഞ്ഞ് മിയ ഖലീഫ
, ബുധന്‍, 14 ഓഗസ്റ്റ് 2019 (09:24 IST)
തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മിയ ഖലീഫ രംഗത്ത്.  പ്രശസ്‍തിയും വധഭീഷണിയും മാത്രമാണ് പോണ്‍ ഫിലിമുകളില്‍ അഭിനയിച്ച് നേടാനായത്. വെറും 12,000 ഡോളര്‍ (8.5 ലക്ഷം രൂപ) മാത്രമാണ് ഞാന്‍ പോണ്‍ വീഡിയോകളില്‍ അഭിനയിച്ച് ഉണ്ടാക്കിയത്, എല്ലാവരും കരുതുംപോലെ ദശലക്ഷക്കണക്കിന് പ്രതിഫലം ഒന്നും വാങ്ങിയിരുന്നില്ല - മിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 
 
അഞ്ച് വര്‍ഷം മുന്‍പ് അഡള്‍ട്ട് വീഡിയോകളില്‍ അഭിനയിക്കുന്നത് നിര്‍ത്തി. അതിന് ശേഷം എനിക്ക് ഒരു ജോലിയും ലഭിക്കാത്ത സാഹചര്യമായിരുന്നുവെന്നും മിയ ഖലീഫ സുഹൃത്ത് മേഗന്‍ അബോട്ടിനോട് അഭിമുഖത്തില്‍ പറഞ്ഞു.എങ്ങനെയാണ് പോണ്‍ വ്യവസായത്തിലേക്ക് വന്നതെന്നും ഹിജാബ് ധരിച്ച് അഡള്‍ട്ട് സിനിമ ചെയ്‍ത സാഹചര്യവും അവര്‍ വിവരിച്ചു. 
 
ഭീകരവാദി സംഘടന ഇസ്ലാമിക് സ്റ്റേറ്റ് മുന്‍പ് മിയ ഖലീഫയ്ക്ക് വധഭീഷണി മുഴക്കിയിരുന്നു. ഐഎസ് സൈബര്‍ ഭീകരവാദികള്‍ മിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‍തിരുന്നു. വളരെ ചെറിയ കാലയളവാണ് താന്‍ പോണ്‍ വ്യവസായത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീടാണ് (കു)പ്രശസ്‍തി ലഭിച്ചത്. അത് അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടാണ് ഇപ്പോഴും ഞാന്‍ പോണ്‍ അഭിനയിക്കുകയാണെന്ന് ആളുകള്‍ കരുതുന്നത്. - മിയ ഖലീഫ പറഞ്ഞു.
 
പോണ്‍ ചെയ്യണമെന്നത് കരുതിക്കൂട്ടിയുള്ള തീരുമാനം ആയിരുന്നില്ല. പതിയെ ഞാന്‍ അതിലേക്ക് എത്തിപ്പെടുകയായിരുന്നു. എനിക്ക് ഒരു മൂല്യവുമില്ലെന്ന് ഞാന്‍ കരുതിയിരുന്നു. ഒരു പുരുഷനിലേക്ക് എത്താനുള്ള വഴിയാണിത് എന്ന് ഞാന്‍ കരുതി. അങ്ങനെയാണ് ഞാന്‍ പോണ്‍ ചെയ്‍തതെന്നും മിയ കൂട്ടിച്ചേർത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധനുഷിന്റെ എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് പ്രഖ്യാപിച്ചു