Publish Date: Wed, 11 Nov 2020 (15:09 IST)
Updated Date: Wed, 11 Nov 2020 (15:13 IST)
സൂര്യ നായകനായെത്തുന്ന 'സൂരറൈ പോട്ര് നവംബർ 12ന് റിലീസ് ചെയ്യാനിരിക്കുകയാണ്. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. 'ബോംമി' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കാട്ടു പയലെ, വെയ്യോൻ സില്ലി തുടങ്ങി പുറത്തുവന്ന എല്ലാ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂര്യയോടൊപ്പം ഗാനരംഗങ്ങളിൽ അഭിനയിച്ചത്തിൻറെ അനുഭവങ്ങളെ കുറച്ച് പറയുകയാണ് അപർണ.
"കാട്ടു പയലെ, വെയ്യോൻ സില്ലി എന്നീ ഗാനങ്ങൾ വളരെ വ്യത്യസ്തമായാണ് ചിത്രീകരിച്ചത്. വെയ്യോൻ സില്ലി എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ കരിയറിൽ ഇതുവരെ ഇത്തരത്തിലൊരു ഗാനരംഗം ഞാൻ ചെയ്തിട്ടില്ല. സൂര്യ സാറിനൊപ്പം നൃത്തം ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളിയായിരുന്നു” - അപർണ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.