'എന്റെ സൗഹൃദം പലരും മുതലെടുത്തു, പ്രേക്ഷകർ എന്നെ വെറുത്തിട്ടും തെറ്റിദ്ധരിച്ചിട്ടുമുണ്ട്'; മനസ്സ് തുറന്ന് അർച്ചന

എന്നാല്‍ പല സുഹൃത് ബന്ധങ്ങളും വലിയ വേദന സമ്മാനിച്ചിട്ടുണ്ടെന്നു അര്‍ച്ചന തുറന്നു പറയുന്നു

Webdunia
ബുധന്‍, 31 ജൂലൈ 2019 (08:59 IST)
ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനം കീഴടക്കിയ അര്‍ച്ച സുശീലനെ കൂടുതല്‍ ജനകീയമാക്കിയത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ്.  എന്നാല്‍ പല സുഹൃത് ബന്ധങ്ങളും വലിയ വേദന സമ്മാനിച്ചിട്ടുണ്ടെന്നു അര്‍ച്ചന തുറന്നു പറയുന്നു
 
തന്റെ സ്റ്റാര്‍ ഇമേജ് കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം. അതു പലപ്പോഴും ഇല്ലാതാകും. ഞാനതു മനസ്സിലാക്കാന്‍ വൈകി. ഇപ്പോള്‍ എനിക്കറിയാം, ആരോക്കെയാണ് നല്ല സുഹൃത്തുക്കള്‍ എന്ന്. അവരില്‍ ഞാന്‍ തൃപ്തയാണ്. ‘ അര്‍ച്ചന ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
 
എന്നാല്‍ പലപ്പോഴും പ്രേക്ഷകര്‍ തന്നെ വെറുത്തിട്ടും തെറ്റിദ്ധരിച്ചിട്ടുമുണ്ടെന്നും ബിഗ് ബോസ് വന്നതോടെ അതു കുറെയൊക്കെ മാറിയെന്നും താരം പറഞ്ഞു. ആളുകള്‍ക്ക് ഇപ്പോള്‍ എന്നെ പേടിയില്ല എന്നതാണ് പ്രശ്‌നമെന്നു പറഞ്ഞ അര്‍ച്ചന ‘ ഞാന്‍ ഒരു ബോള്‍ഡ് മറയൊക്കെ ഇട്ടു നില്‍പ്പായിരുന്നല്ലോ, ഇതു വരെ. അതില്ലാതെയാകുന്നതില്‍ ചെറിയ പ്രശ്‌നമുണ്ട്. കഥാപാത്രങ്ങളെ ബാധിച്ചേക്കാം. പിന്നെ, ഞാന്‍ മാനസികമായി സന്തോഷവതിയാണോ എന്നു ചോദിച്ചാല്‍ കണ്‍ഫ്യൂഷനുണ്ട്” കൂട്ടിച്ചേര്‍ത്തു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അയല്‍രാജ്യങ്ങളെ ആക്രമിച്ചതില്‍ ക്ഷമ ചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ല

ദേശീയപാതയും ഉടൻ തുറക്കും; കുതിപ്പ് തുടരാൻ എൽഡിഎഫ്

ട്രംപിന്റെ ഏറ്റവും വലിയ പിഴവുകളില്‍ ഒന്ന് ഇന്ത്യയുമായുള്ള ബന്ധം കൈകാര്യം ചെയ്ത രീതി; ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട്

'രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്'; പെരുമ്പളം പാലം യാഥാർത്ഥ്യമായതിൽ സന്തോഷം പങ്കിട്ട് മമ്മൂട്ടി

സിപിഐ ചിത്രം തെളിയുന്നു; സതീശനെ തളയ്ക്കാൻ സുനിൽകുമാർ പറവൂരിലേക്ക്?

അടുത്ത ലേഖനം
Show comments