Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരാളുടെ വികാരങ്ങളെ വില്‍ക്കുന്നത് നല്ലതല്ല;കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് മാതാപിതാക്കളാണ്: നമിതാ പ്രമോദ്

സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ അംഗമല്ലെന്നും നമിത പറഞ്ഞു.

'ഒരാളുടെ വികാരങ്ങളെ വില്‍ക്കുന്നത് നല്ലതല്ല;കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് മാതാപിതാക്കളാണ്: നമിതാ പ്രമോദ്
, ഞായര്‍, 28 ജൂലൈ 2019 (17:12 IST)
എന്തും ട്രോളാക്കുന്ന കാലമാണ് ഇതെന്നും എന്നാല്‍ അത് അത്ര നല്ല പ്രവണതയല്ലെന്നും നടി നമിത പ്രമോദ്. പുതിയ സിനിമയായ മാര്‍ഗം കളിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള അഭിമുഖത്തിലാണ് നമിതയുടെ പ്രതികരണം.‘അവര്‍ ചിന്തിക്കേണ്ട കാര്യം അവരെപ്പോലെ തന്നെ നമ്മളും മനുഷ്യരാണെന്നാണ്. അവര്‍ക്ക് ഒരുപക്ഷെ അതില്‍ നിന്നും സാമ്പത്തികം ലഭിച്ചേക്കാം. എന്നാലും ഒരാളുടെ വികാരങ്ങളെ ഒരിക്കലും വില്‍ക്കുന്നത് നല്ലതല്ല’- നമിത പറഞ്ഞു.
 
‘നായികമാരോ അല്ലെങ്കില്‍ വനിത ആര്‍ട്ടിസ്റ്റുകളോ വാ തുറക്കുമ്പോഴാണ് ഇവിടെ ഏറ്റവും കൂടുതല്‍ ട്രോള്‍ വരുന്നത്. സിനിമയിലും അഭിമുഖങ്ങളിലും ഞങ്ങള്‍ എപ്പോഴും ചിരിച്ചിരിക്കും. അതിനര്‍ത്ഥം ഞങ്ങള്‍ എപ്പോഴും സന്തോഷത്തോടെയാണെന്നല്ല’ നമിത വ്യക്തമാക്കി. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ അംഗമല്ലെന്നും നമിത പറഞ്ഞു. ‘എന്നെ ആരും അതിലേക്ക് ക്ഷണിച്ചിട്ടില്ല. പക്ഷേ അമ്മയില്‍ അംഗമാണ്. യോഗങ്ങളില്‍ പങ്കെടുക്കാറുണ്ട്. തനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അമ്മ അതിന് പരിഹാരം കണ്ടെത്തി തന്നിട്ടുണ്ടെന്നും നമിത പറയുന്നു. മലയാള സിനിമാ മേഖലയാണ് മറ്റു ഭാഷകളെക്കാള്‍ കൂടുതല്‍ സൗകര്യപ്രദമെന്നും നമിത പറഞ്ഞു.
 
‘ആദ്യ തെലുങ്ക് സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ പോയ സമയത്ത് തലേദിവസം തന്നെ അടുത്ത ദിവസം ഷൂട്ട് ചെയ്യുന്ന സീനിന്റെ തിരക്കഥ തന്നിരുന്നു. വായിക്കാന്‍ നോക്കിയിട്ട് ഒരക്ഷരം മനസ്സിലാകുന്നില്ല. ഇംഗ്ലീഷിലാണ് എഴുതി തന്നതെങ്കിലും ഉച്ചാരണം വേറെയായിരുന്നു. അതും രണ്ട് പേജ് ഡയലോഗ്. അന്ന് രാത്രി ഞാന്‍ അച്ഛന്റെ അടുത്ത് പറഞ്ഞു, അച്ഛാ നമുക്ക് നാടു വിട്ടാലോ എന്ന്. കാരണം വേറൊരു മാര്‍ഗവും ഇല്ലായിരുന്നു’- നമിത പറഞ്ഞു. ‘സാമ്പത്തികമായി മലയാളത്തിനെക്കാളും മറ്റ് ഭാഷകളെക്കാളും തെലുങ്ക് സിനിമാ ലോകം മികച്ചതാണ്. വലിയ ലോകമാണ്. ലൊക്കേഷനില്‍ കുറേ അംഗങ്ങള്‍ ഉണ്ടാകും. അവര്‍ പ്രഫഷനലാണ്. ഇവിടെ പക്ഷേ ഒരു കുടുംബം പോലെയാണ്’-നമിത പറയുന്നു.
 
 
തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് നായകനാകുന്ന ചിത്രമാണ് മാര്‍ഗം കളി. ചിത്രം ആഗസ്റ്റില്‍ തിയറ്ററുകളിലെത്തും. കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ സംവിധായാകന്‍ ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറാണ്. നമിത പ്രമോദ്, 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷന്‍, സൗമ്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാർ‍.
കോമഡി സ്റ്റാര്‍സ് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ശശാങ്കന്‍ മയ്യനാടാണ് തിരക്കഥ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഉണ്ടയുടെ ക്ലൈമാക്സിൽ തൃപ്തനല്ല, അതിനെപറ്റി ഓര്‍മിപ്പിക്കരുത്'; നിർമ്മാതാവിനെതിരെ ആരോപണവുമായി സംവിധായകൻ ഖാലിദ് റഹ്മാൻ