Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരണത്തെ മുഖാമുഖം കണ്ടു, വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാനുള്ള തീരുമാനം തെറ്റി: ബീന ആന്റണി

മരണത്തെ മുഖാമുഖം കണ്ടു, വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാനുള്ള തീരുമാനം തെറ്റി: ബീന ആന്റണി
, വ്യാഴം, 20 മെയ് 2021 (13:27 IST)
കൊവിഡ് ബാധിച്ച നാളുകളിലെ അനുഭവങ്ങൾ പങ്കുവെച്ച് നടി ബീന ആന്റണി. രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആയിരുന്ന ബീന ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗമുക്തി നേടി വീട്ടിലെത്തിയത്. ആരോഗ്യം മോശമായിട്ടും വീട്ടിൽ തുടർന്നതാണ് തനിക്ക് പറ്റിയ തെറ്റെന്നും ഇത് രണ്ടാം ജന്മമാണെന്നും ബീന ആന്റണി യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.
 
എല്ലാവർക്കും ഒരുപാട് നന്ദി. വല്ലാത്ത അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോയത്.ഇതൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇതുവരെ പറഞ്ഞു കേട്ട അറിവുകളേയുണ്ടായിരുന്നുള്ളൂ. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല. പുതിയൊരു ഷൂട്ടുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് കോവിഡ് ബാധിച്ചത്.
 
തളർച്ച തോന്നിയപ്പോൾ തന്നെ കാര്യം മനസിലായി. വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാനാണ് തീരുമാനിച്ചത്. ആറേഴ്‌ ദിവസം വീട്ടിൽ തന്നെ ഇരുന്നു. പക്ഷേ പനി വിട്ടുമാറിയില്ല.  എന്നാലും ആശുപത്രിയിലേക്ക് പോകേണ്ട എന്ന് തോന്നി. അത് ഏറ്റവും വലിയ തെറ്റായിപ്പോയി. പനി വിട്ടുമാറുന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോകണമെന്ന് ബന്ധുക്കളും നിര്‍ബന്ധിച്ചു. ഡോക്ടറുമായി സംസാരിച്ച് അഡ്മിഷന്‍ റെഡിയാക്കിയിട്ടും പോകാന്‍ മടിച്ചു.
 
പൾസ് ഓക്‌സിമീറ്റർ റീഡിംഗ് 90ല്‍ താഴെയായപ്പോള്‍, ശ്വാസം കിട്ടാത്ത അവസ്ഥയിലായി. ഒരു സ്റ്റെപ്പ് വെച്ചാല്‍ പോലും തളര്‍ന്നു പോകുന്ന അവസ്ഥ. അങ്ങനെയാണ് ഇഎംസി ആശുപത്രിയില്‍ പ്രവേശിച്ചത്. ഡോക്ടര്‍മാരും നഴ്സുമാരും നല്ല കെയര്‍ തന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ആശുപത്രിയിൽ എത്തിയ ആദ്യ ദിവസം തന്നെ മരണത്തെ മുഖാമുഖം കണ്ടു. ശ്വാസം കിട്ടാത്ത അവസ്ഥ വന്നു. രണ്ടു ദിവസം ഓക്സിജന്‍ മാസ്‌ക് ധരിച്ചായിരുന്നു മുന്നോട്ടു പോയത്. ഇതിനിടെ ന്യുമോണിയ. രണ്ട് ദിവസം കൊണ്ട് ആരോഗ്യനില മെച്ചപ്പെട്ടത് ഡോക്ടര്‍ക്ക് പോലും ഭയങ്കര അതിശയമായി.
 
. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മുതല്‍ എല്ലാവരോടും നന്ദി പറയുന്നു. 8, 9 ദിവസം പിപിഈ കിറ്റ് ഇട്ട് നഴ്സുമാരും ജീവനക്കാരും 24 മണിക്കൂറും നമുക്കായി ഓടി നടക്കുന്നു.അവരുടെ കുടുംബങ്ങള്‍ നല്ലതുണ്ടാവട്ടെ. കോവിഡ് ബാധിച്ച എല്ലാവരെയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. കോവിഡ് ആരും നിസാരമായി എടുക്കരുത്.ഒരുപാട് നടന്‍മാരും നടിമാരും വിളിച്ച് സുഖവിവരം അന്വേഷിച്ചു. ഈ ഘട്ടത്തില്‍ മനസിലാക്കുകയാണ് എല്ലാവരുടെയും സ്നേഹം.എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ലോകത്തിന് മുഴുവന്‍ നന്‍മ വരട്ടെ. കോവിഡ് ലോകത്ത് നിന്നു തന്നെ മാറി പോകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. നന്ദി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളുകളില്‍ ഒരാള്‍'; ഈശോയെയും ക്യാന്‍വാസിലേക്ക്, കോട്ടയം നസീറിനോടുള്ള സ്‌നേഹം പങ്കുവെച്ച് ജയസൂര്യ