ഞാന്‍ പത്താം ക്ലാസ് പാസായതുതന്നെ വലിയ കാര്യം: ദീപിക പദുക്കോൺ

കെ ആര്‍ അനൂപ്

ബുധന്‍, 8 ജൂലൈ 2020 (21:06 IST)
തൻറെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോൺ. താന്‍ വെറും പന്ത്രണ്ടാം ക്ലാസ് വരെയാണ് പഠിച്ചതെന്നും ഒരു വ്യക്തിയെ നിര്‍വചിക്കുന്നത് അയാളുടെ വിദ്യാഭ്യാസ യോഗ്യതയല്ലെന്നും ദീപിക പറയുന്നു.
 
ഞാൻ പന്ത്രണ്ടാം ക്ലാസ് വരെ ആണ് പഠിച്ചത്. പ്രാഥമിക വിദ്യാഭ്യാസ യോഗ്യത നേടണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിച്ചത്. അതിനുശേഷം മോഡലിങ്ങിലേക്ക് തിരിഞ്ഞു. പിന്നീട് വിദൂര വിദ്യാഭ്യാസം വഴി ഡിഗ്രി നേടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഞാനൊരു മികച്ച വിദ്യാർത്ഥി ആയിരുന്നില്ല. ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങളിലും കായിക മത്സരങ്ങളിലുമായിരുന്നു താത്പര്യമെന്ന് ദീപിക പറയുന്നു. എനിക്ക് പരീക്ഷകളും ടെസ്റ്റുകളും ഒരിക്കലും വഴങ്ങുമായിരുന്നില്ല. 
 
ശരാശരിയോ അല്ലെങ്കില്‍ അതിന് താഴെയോ ഉള്ള വിദ്യാര്‍ത്ഥി മാത്രമായിരുന്നു ഞാന്‍. സ്‌കൂളില്‍ എന്റെ സുഹൃത്തുക്കള്‍ മുന്‍ നിരയിലെത്താന്‍ മത്സരിക്കുമ്പോൾ ഞാന്‍ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുകയായിരുന്നു. പത്തും പന്ത്രണ്ടും പാസായത് തന്നെ സംബന്ധിച്ച്‌ വലിയ കാര്യമായിരുന്നു. ഒരു വ്യക്തിയെ നിര്‍വചിക്കുന്നത് അയാളുടെ വിദ്യാഭ്യാസ യോഗ്യതയല്ലെന്നും ദീപിക പറയുന്നു.
 
ബാച്ച്‌ ഓഫ് 2020 എന്ന ഡോക്യുമെന്ററിയിലാണ് നടി തൻറെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ച്  മനസ്സ് തുറന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സാഹചര്യങ്ങൾ ഒത്തുവന്നാൽ രാജൻ സക്കറിയ വീണ്ടും വരുമെന്ന് നിർമാതാവ് ജോബി ജോർജ്