Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

സാഹചര്യങ്ങൾ ഒത്തുവന്നാൽ രാജൻ സക്കറിയ വീണ്ടും വരുമെന്ന് നിർമാതാവ് ജോബി ജോർജ്

മമ്മൂട്ടി
, ബുധന്‍, 8 ജൂലൈ 2020 (17:15 IST)
സിഐ രാജൻ സക്കറിയയായി മമ്മൂട്ടി വേഷമിട്ട് സൂപ്പർഹിറ്റ് ചിത്രമാണ് കസബ. ചിത്രം റിലീസ് ചെയ്‌ത് നാല് വർഷം പിന്നിടുമ്പോൾ കസബയ്‌ക്ക് ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.പുതിയ ചിത്രത്തിനായി തിരക്കഥ തയ്യാറാണെന്നും സാഹചര്യം ഒത്തുവരികയാണെങ്കിൽ രാജൻ സക്കറിയ ഒരിക്കൽ കൂടി വരുമെന്നും നിർമാതാവ് ജോബി ജോർജ് വ്യക്തമാക്കി.
 
ഫേസ്‌ബുക്കിലൂടെയാണ് ജോബി ജോർജ് വിഷയം ആരാധകരെ അറിയിച്ചത്.കസബ എന്ന ചിത്രം അതിന്റെ സ്ത്രീവിരുദ്ധമായ പരാമർശങ്ങളെ തുടർന്ന് ഡബ്യുസിസിയുടെ വിമർശനങ്ങൾക്ക് ഭാഗമായിരുന്നു.വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ എന്നാണ് ജോബി ജോർജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷക്കീലയുടെ ബയോപിക് നെറ്റ്‌ഫ്ലിക്‍സ് റിലീസിനോ ?