Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വില മനസിലാകുന്നത് അന്യഭാഷ നടന്‍മാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍: ദേവന്‍

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വില മനസിലാകുന്നത് അന്യഭാഷ നടന്‍മാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍: ദേവന്‍
, ബുധന്‍, 11 ഡിസം‌ബര്‍ 2019 (15:34 IST)
മലയാള സിനിമയിലെ എക്കാലെത്തേയും മികച്ച വില്ലന്‍മാരില്‍ ഒരാളാണ് നടന്‍ ദേവന്‍. നായകനായും വില്ലനായും സഹനടനായും ദേവൻ മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും നിറഞ്ഞു നിന്നിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ദേവൻ മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവ്വനിലൂടെയാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വില മനസിലാകുന്നത് അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദേവന്‍.
 
മറ്റു ഭാഷകളില്‍ ചെല്ലുമ്പോള്‍ അവിടുത്തെ വലിയ വലിയ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ വിസ്മയിപ്പിക്കുന്ന അഭിനയ പാടവത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആണ് ഇവരുടെ വില നമുക്ക് കൂടുതല്‍ ബോധ്യപ്പെടുന്നത് എന്നും ദേവന്‍ പറഞ്ഞു.
 
മോഹന്‍ലാലും മമ്മൂട്ടിയും ഇന്ത്യന്‍ സിനിമയിലെ മഹാനടന്‍മാരാണെന്നും ദേവന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. മിക്ക അന്യഭാഷ നടന്മാര്‍ക്കും പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഒരു ലിമിറ്റ് ഉണ്ടെന്നും എന്നാല്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ അക്കാര്യത്തിലെല്ലാം നമ്മളെ ഞെട്ടിക്കുകയാണെന്നും ദേവൻ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കട്ട ഫ്രീക്കനായി ഷെ‌യ്‌ൻ നിഗം; ആരാധകരെ ത്രസിപ്പിക്കും നൃത്തം; വലിയ‌പെരുന്നാളിലെ പുതിയ ഗാനം