Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

ആ മോഹൻലാൽ ചിത്രത്തിലെ കഥാപാത്രം എൻറെ പേഴ്‌സണൽ ഫേവറിറ്റ്: ദേവയാനി

മോഹൻലാൽ

കെ ആർ അനൂപ്

, ശനി, 19 ഡിസം‌ബര്‍ 2020 (15:46 IST)
മോഹൻലാലിൻറെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളിലൊന്നാണ് ബാലേട്ടൻ. സ്നേഹത്തോടെ ഇപ്പോഴും ആരാധകർ ലാലിനെ ബാലേട്ടാ എന്ന് വിളിക്കാറുണ്ട്. അത്രത്തോളം പ്രേക്ഷകരുടെ മനസ്സിലേക്ക് കയറി ചെന്ന മോഹൻലാൽ കഥാപാത്രമായിരുന്നു അത്. വി എം വിനുവിൻറെ സംവിധാനം ചെയ്ത ചിത്രത്തിൽ ദേവയാനി ആയിരുന്നു നായികയായി എത്തിയത്. തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടി തൻറെ പേഴ്സണൽ ഫേവറിറ്റ് കഥാപാത്രത്തെ വെളിപ്പെടുത്തിയിരിക്കുകയാണ്.
 
2003-ൽ റിലീസ് ചെയ്ത ബാലേട്ടനിലെ രാധിക ഇപ്പോഴും തൻറെ പേഴ്സണൽ ഫേവറിറ്റ് കഥാപാത്രമാണെന്നാണ് ദേവയാനി പറയുന്നത്. മോഹൻലാലും നടിയും തമ്മിലുള്ള കോമ്പിനേഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വർഷങ്ങൾക്കിപ്പുറം നരൻ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
 
ഇന്നസെൻറ്, നെടുമുടി വേണു, ജഗതി ശ്രീകുമാർ, റിയാസ് ഖാൻ, ഹരിശ്രീ അശോകൻ, കലാഭവൻ മണി, സുധീഷ്, നിത്യ ദാസ് എന്നിവരാണ് ബാലേട്ടനിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. എം മണി ആണ് ചിത്രം നിർമിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോവിനോ തോമസ് ചിത്രം വ്യൂഹം ക്രിസ്‌മസിന് റിലീസ് !