മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം ദിലീപുമായി പുതിയൊരു സിനിമ ? ആറാട്ട്' സംവിധായകന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്
ചൊവ്വ, 15 ഫെബ്രുവരി 2022 (09:09 IST)
ദിലീപ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം അടുത്തുതന്നെ ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. കോടതി സമക്ഷം ബാലന്‍ വാക്കിന് വേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. രണ്ടാളും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന് പറയാനുള്ളത് ഇതാണ്.
  
കോടതി സമക്ഷം ബാലന്‍ വാക്കിന് ശേഷം ദിലീപിനെവെച്ച് ഒരു സിനിമ ആലോചിച്ചിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍.എന്നാല്‍ ഇനി കേസ് തീര്‍ന്ന ശേഷം മാത്രമേ ദിലീപുമായി ഒരു സിനിമ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം വെളിപ്പെടുത്തി.
 
വീണ്ടും ഒരു ദിലീപ് ചിത്രത്തെ കുറിച്ചുള്ള ആലോചന തുടങ്ങിയത് കോടതിസമക്ഷം ബാലന്‍വക്കീല്‍ എന്ന സിനിമ കഴിഞ്ഞ സമയത്താണെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. 'അന്ന് ഞാന്‍ കേസ് തീര്‍ന്നിട്ട് ആലോചിക്കാം എന്ന് പറഞ്ഞിരുന്നു. കേസില്‍ തീരുമാനം ഉണ്ടാകട്ടെ. അതിന് ശേഷം സാഹചര്യങ്ങള്‍ ഒത്തുവരുകയാണെങ്കില്‍ സിനിമ ചെയ്യാം. അതിന് ഒരു വിഷയം വേണം, നല്ല ഒരു പ്രൊഡക്ഷന്‍ വേണം, നമുക്ക് ഒരു സിനിമ ചെയ്യാന്‍ തോന്നണം. അങ്ങനെ വന്നാല്‍ മാത്രമല്ലേ ചെയ്യാന്‍ സാധിക്കൂ'- ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തും

സതീശൻ എതിർത്ത വയനാട് തുരങ്കപാത നിർമാണം ഇന്നുമുതൽ

ശ്രീലങ്കൻ തീരത്ത് യുഎസ് ടോർപ്പിഡോ ആക്രമണം: ഇറാനിയൻ യുദ്ധക്കപ്പലിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെടുത്തു, 32 പേരെ രക്ഷപ്പെടുത്തി ലങ്കൻ നാവികസേന

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം, ഗൾഫ് മേഖലയിൽ ഈ ആഴ്ച പരീക്ഷ ഇല്ല

പ്രശ്‌ന പരിഹാരത്തിനെത്തി; പൂജാരിയുടെ വീട്ടില്‍ നിന്ന് 12 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ 26കാരി അറസ്റ്റില്‍

അടുത്ത ലേഖനം
Show comments