Webdunia - Bharat's app for daily news and videos

Install App

തേങ്ങിക്കരഞ്ഞ് മേഘ്ന, ചിരഞ്ജീവിയുടെ സമ്മാനങ്ങള്‍ നിധിപോലെ സൂക്ഷിച്ച് നടി, വീഡിയോ

കെ ആര്‍ അനൂപ്
ചൊവ്വ, 15 ഫെബ്രുവരി 2022 (09:00 IST)
പത്തു വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് മേഘ്ന ചിരഞ്ജീവിയെ ജീവിത പങ്കാളിയാകാന്‍ തീരുമാനിച്ചത്. നടന് അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതം മേഘ്നയുടെ സന്തോഷം കവര്‍ന്നെടുത്തു.2020 ജൂണ്‍ 7നാണ് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള നല്ല ഓര്‍മ്മകള്‍ ഇപ്പോഴും നടിയുടെ മനസ്സില്‍ മായാതെ കിടക്കുന്നു. ഒരു കന്നട ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി മേഘ്ന എത്തിയപ്പോള്‍ ചിരഞ്ജീവിയെ ഓര്‍മ്മകള്‍ ആദ്യം സന്തോഷത്തോടെ പങ്കുവെച്ചെങ്കിലും പെട്ടന്നായിരുന്നു കരഞ്ഞത്.
 
2019 ലെ ആദ്യ വിവാഹ വാര്‍ഷിക ദിനം നടിക്ക് മറക്കാനാകില്ല. അതിമനോഹരമായ ഒരു നെക്ളേസാണ് ചിരഞ്ജീവി ഭാര്യയ്ക്ക് അന്ന് സമ്മാനിച്ചത്. അത്തവണത്തെ പ്രണയദിനത്തിലും ഒത്തിരി സമ്മാനങ്ങള്‍ കൊണ്ട് മേഘ്നയെ സന്തോഷിക്കാന്‍ ചിരഞ്ജീവി മറന്നില്ല. തന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത വസ്തുക്കളായി അവയെല്ലാം നടി സൂക്ഷിച്ചിട്ടുണ്ട്.പലതും കിടക്കയില്‍ തന്നെയുണ്ട്.മുട്ടുകാലില്‍ നിന്നാണ് തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് മേഘ്‌ന ഓര്‍ക്കുന്നു. എന്നാല്‍ പെട്ടെന്നായിരുന്നു സംഘാടകര്‍ ചിരഞ്ജീവിയുടെ ശബ്ദം കേള്‍പ്പിച്ചത്.
 
അദ്ദേഹത്തിന്റെ ശബ്ദം കേട്ടതും പരിസരം മറന്ന് തേങ്ങിക്കരയുകയായിരുന്നു നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Colors Kannada Official (@colorskannadaofficial)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments