ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിച്ചത്. എന്നാല്‍ ചിത്രം റിലീസിന് മുമ്പേ ഒരിടത്തും ദൃശ്യം 2 ത്രില്ലര്‍ സിനിമയാണെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരും പറഞ്ഞതേയില്ല.ഒരു കുടുംബച്ചിത്രമാണെന്നും ത്രില്ലര്‍ ഘടകം ഉണ്ടെന്നും മാത്രമായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോളിതാ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജീത്തു ജോസഫ്. ദൃശ്യം 2 റിലീസിനെ മുന്നേ ത്രില്ലര്‍ സിനിമയാണെന്ന് വെളിപ്പെടുത്താത്തതു ഭയം കൊണ്ടാണെന്നു സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
പ്രേക്ഷകരില്‍ ചിത്രത്തെക്കുറിച്ച് അമിത പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. പിന്നെ സിനിമ കാണുമ്പോള്‍ ഇതെല്ലാം നേരത്തെ തന്നെ നടക്കുമെന്ന്
ഊഹിച്ചിരുന്നു എന്നൊക്കെ പ്രേക്ഷകര്‍ പറയും അതുകൊണ്ടാണ് റിലീസിനു മുന്‍പേ കുടുംബചിത്രമാണ് പറഞ്ഞതെന്ന് ജീത്തു ജോസഫ് വെളിപ്പെടുത്തി.
ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ തിരക്കുകളിലാണ് ജീത്തു ജോസഫ്. മാര്‍ച്ചില്‍ തന്നെ ചിത്രീകരണം ആരംഭിക്കും.