‘ദൃശ്യ’ത്തില്‍ മമ്മൂട്ടി നായകനായാലും വന്‍ ഹിറ്റാകും: മോഹന്‍ലാല്‍

ആനന്ദി ജയറാം
ബുധന്‍, 6 നവം‌ബര്‍ 2019 (15:33 IST)
‘ദൃശ്യം’ മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്. മമ്മൂട്ടിയുടെ കരിയറിലെ വലിയ നഷ്ടവും. മമ്മൂട്ടി വേണ്ടെന്നുവച്ച ആ തിരക്കഥ സംവിധായകന്‍ ജീത്തു ജോസഫ് പിന്നീട് മോഹന്‍ലാലിനോട് പറയുകയായിരുന്നു. മോഹന്‍ലാല്‍ അത് സ്വീകരിക്കുകയും പടം വലിയ ഹിറ്റായി മാറുകയും ചെയ്തു.
 
എന്നാല്‍ മോഹന്‍ലാല്‍ പറയുന്നത്, താന്‍ അഭിനയിച്ചതുകൊണ്ടല്ല ആ സിനിമ വലിയ വിജയമായി മാറിയത് എന്നാണ്. ആ തിരക്കഥയില്‍ മമ്മൂട്ടി അഭിനയിച്ചാലും വന്‍ ഹിറ്റായി മാറുമായിരുന്നു. ഈ സ്ക്രിപ്റ്റില്‍ ആരഭിനയിച്ചാലും അതൊരു വിജയത്തിലേക്ക് പോകും എന്നുറപ്പാണ്. താന്‍ അങ്ങനെ വിശ്വസിക്കുന്നു എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
 
ആ സമയത്ത് അത്തരം കഥാപാത്രങ്ങളെ കുറേ അവതരിപ്പിച്ചതുകൊണ്ടാണ് മമ്മൂട്ടി ദൃശ്യം വേണ്ടെന്നുവച്ചത്. ഒരു പക്ഷേ, ജീത്തു തിരക്കഥ അവതരിപ്പിച്ചപ്പോള്‍ അതിന്‍റെ ബ്രില്യന്‍സ് മമ്മൂട്ടിക്ക് മനസിലാക്കാന്‍ കഴിയാതെ പോയിരിക്കാം. ഒരുപാട് തിരക്കുകള്‍ക്കിടയില്‍ എന്തായാലും ദൃശ്യം ചെയ്യാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞില്ല. 
 
വര്‍ഷങ്ങള്‍ക്കിപ്പുറം, മോഹന്‍ലാല്‍ വീണ്ടും ജീത്തു ജോസഫുമായി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ അത് ദൃശ്യത്തിന്‍റെ രണ്ടാം ഭാഗമല്ല. ഫ്രഷ് ആയ ഒരു സബ്‌ജക്ടാണ്. എന്നാല്‍ ഫാമിലി ത്രില്ലര്‍ ജോണറില്‍ തന്നെയുള്ള ഒരു സിനിമയായിരിക്കും അതെന്നാണ് അറിയാന്‍ കഴിയുന്നത്.
 
ദൃശ്യം 2 പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു യുവാവ് ദൃശ്യം 2ന്‍റെ രണ്ടാം ഭാഗം എന്ന നിലയില്‍ ഒരു കഥ സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചത് വൈറലായിരുന്നു. ഗംഭീരമായ എഴുത്ത് എന്നാണ് അതിനെ ജീത്തു ജോസഫ് പോലും വിശേഷിപ്പിച്ചത്. എന്തായാലും ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരെ തേടിയെത്തുമെന്നും പ്രതീക്ഷിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Ramesh Chennithala: അൻവർ സാദത്തിനെയും ഐ.സി.ബാലകൃഷ്ണനെയും പരിഗണിക്കണം; വഴങ്ങാതെ ചെന്നിത്തല

ജ്വാല ഗുട്ട ഒരു വര്‍ഷത്തിനുള്ളില്‍ ദാനം ചെയ്തത് 60 ലിറ്റര്‍ മുലപ്പാല്‍; കാരണം ഇതാണ്

ലീഗിനു അഞ്ച് മന്ത്രിമാർ; കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കില്ല

ഇന്ധന വില വര്‍ധനവ്: ഗിഗ് വര്‍ക്കേഴ്സ് യൂണിയന്‍ 5 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു

കര്‍ണാടക സര്‍ക്കാര്‍ ബിയര്‍, വിസ്‌കി വില 25% വരെ കുറച്ചു, കാരണം ഇതാണ്

അടുത്ത ലേഖനം
Show comments